കൊച്ചി : സംവിധായകന്‍ സിദ്ദിഖിനെ അനുസ്മരിച്ച് കലാഭവന്‍ മിമിക്രി താരങ്ങള്‍. പ്രൊഫഷണല്‍ ജീവിതത്തിലും വ്യക്തി ജീവിതത്തിലും ഒരുപോലെ സ്വീധീനം ചെലുത്തിയ വ്യക്തിയായിരുന്നു സിദ്ദിഖെന്ന് കലാഭവന്‍ ഷാജോണും കലാഭവന്‍ നവാസും പ്രതികരിച്ചു. ‘വ്യക്തി ജീവിതത്തിലും പ്രൊഫഷണല്‍ ജീവിതത്തിലും വഴികാട്ടിയായിരുന്നു സിദ്ദിഖ് ഇക്ക. എനിക്കൊക്കെ മിമിക്രിയിലേക്ക് വരാന്‍ പ്രചോദനം തന്നെ അദ്ദേഹമായിരുന്നു. ഒരിക്കലും അവരെയൊന്നും പരിചയപ്പെടാന്‍ കഴിയുമെന്ന് പോലും പണ്ടൊന്നും വിചാരിച്ചിരുന്നില്ല. ജീവിതത്തില്‍ മാറിച്ചിന്തിക്കാന്‍ തന്നെ കാരണം അദ്ദേഹത്തെ പോലുള്ളവരാണ്. ഗുരുനാഥനാണ്. വഴികാട്ടിയാണ്..’.കലാഭവന്‍ നവാസ് അനുസ്മരിച്ചു.
മിമിക്രിയെന്ന കലയ്ക്ക് നിലവാരമുള്ള അടിത്തറയുണ്ടാക്കിയത് സിദ്ദിഖും ലാലുമായിരുന്നെന്ന് കലാഭവന്‍ ഷാജോണ്‍ പ്രതികരിച്ചു. എവിടെ പോയാലും കലാഭവനില്‍ നിന്നാണെന്ന് അഹങ്കാരത്തോടെ പറയാന്‍ കാരണം സിദ്ദിഖായിരുന്നുവെന്നും ഷാജോണ്‍ പ്രതികരിച്ചു.