തിരുവനന്തപുരം : സംസ്ഥാനത്തിന്റെ പേര് ‘കേരള’ എന്നതിന് പകരം ‘കേരളം’ എന്നാക്കാൻ കേന്ദ്ര സർക്കാരിനോട് അഭ്യർഥിച്ച് കേരള നിയമസഭ. ഇക്കാര്യം ആവശ്യപ്പെട്ടുള്ള പ്രമേയം നിയമസഭയിൽ മുഖ്യമന്ത്രി പിണറായി വിജയൻ അവതരിപ്പിച്ചു. ചട്ടം 118 പ്രകാരമുള്ള പ്രമേയമാണ് മുഖ്യമന്ത്രി അവതരിപ്പിച്ചത്.
സംസ്ഥാനത്തിന്റെ പേര് മലയാള ഭാഷയില്‍ കേരളം എന്നാണ്. എന്നാല്‍ ഭരണഘടനയുടെ ഒന്നാം പട്ടികയില്‍ നമ്മുടെ സംസ്ഥാനത്തിന്റെ പേര് കേരള എന്നാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഇത് കേരളം എന്നാക്കി ഭേദഗതിപ്പെടുത്തുന്നതിനുവേണ്ട അടിയന്തര നടപടികള്‍ ഭരണഘടനയുടെ അനുച്ഛേദം 3 പ്രകാരം കൈക്കൊള്ളണമെന്നാണ് പ്രമേയത്തിൽ ആവശ്യപ്പെട്ടത്.