ആറന്മുള പള്ളിയോടങ്ങള്‍ മതസാഹോദര്യത്തിന്റെ പ്രതീകം: മന്ത്രി മുഹമ്മദ് റിയാസ്

തിരുവനന്തപുരം: ചരിത്ര പ്രസിദ്ധമായ ആറന്മുള ഉത്രട്ടാതി വള്ളംകളിയുടെ ഭാഗമായ പള്ളിയോടങ്ങള്‍ നമ്മുടെ സാംസ്‌കാരിക പൈതൃകവും മതസാഹോദര്യത്തിന്റെ പ്രതീകവും ആണെന്ന് മന്ത്രി മുഹമ്മദ് റിയാസ്.

വിദേശ സഞ്ചാരികളെയും ആഭ്യന്തര സഞ്ചാരികളെയും ഒരുപോലെ ആകര്‍ഷിക്കുന്നതാണ് ആറന്മുള ഉത്രട്ടാതി വള്ളംകളി എന്നും ഇതിന്റെ നടത്തിപ്പിനായി വിനോദസഞ്ചാര വകുപ്പ് നിലവില്‍ ധനസഹായം നല്‍കുന്നുണ്ട് എന്നും റിയാസ് പറഞ്ഞു.

പമ്പാനദിയിലെ ആറന്മുള-ചെങ്ങന്നൂര്‍ ഭാഗം ജലപാതയായി പ്രഖ്യാപിച്ചു. തിരുവിതാകൂര്‍ പബ്ലിക് കനാല്‍ ആന്‍ഡ് പബ്ലിക് ഓഫീസ് ആക്ട് 1096 പ്രകാരമുള്ള വിജ്ഞാപനം ഗവണ്‍മെന്റ് പ്രസിദ്ധീകരിച്ചു. ഇതോടെ നിര്‍ദിഷ്ഠ പാതയില്‍ ജലഗതാഗതത്തിനാവശ്യമായ നടപടികള്‍ ആരംഭിക്കാന്‍ കഴിയു.മെന്നും മന്ത്രി വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *