ആലപ്പുഴ : ഓളപ്പരപ്പിലെ ഒളിമ്പിക്സ് നെഹ്റു ട്രോഫി വള്ളംകളിക്കായി ജനലക്ഷങ്ങളുടെ കാത്തിരിപ്പിന് വിരാമമിടാന്‍ ഇനി മണിക്കൂറുകള്‍ മാത്രം. 69-ാം മത് നെഹ്റു ട്രോഫി വള്ളം കളിക്ക് ശനിയാഴ്ച കൊടിയേറുമ്പോള്‍ 9 വിഭാഗങ്ങളിലായി 72 കളിവള്ളങ്ങളാണ് മത്സരത്തില്‍ മാറ്റുരക്കുന്നത്.
മാസ് ഡ്രില്‍ ഫ്ളാഗ് ഓഫിന് പിന്നാലെ 19 ചുണ്ടന് വള്ളങ്ങള്‍ 5 ഹീറ്റ്സുകളായി മാറ്റുരയ്ക്കും. ചെറുവള്ളങ്ങളുടെ ഫൈനല്‍ മത്സരങ്ങളും നടക്കും. ഹീറ്റ്സില്‍ മികച്ച സമയം കുറിച്ച് ആദ്യമെത്തുന്ന നാല് വള്ളങ്ങളാണ് ഫൈനലില്‍ മത്സരിക്കുക. ചുണ്ടന് വള്ളസമിതികള്‍ മാലിപ്പുരകളില്‍ കളിവള്ളങ്ങളുടെ അവസാനം മിനുക്ക് പണികളും പൂര്‍ത്തിയാക്കി നാളേക്കായി കാത്തിരിക്കുകയാണ്.