കോട്ടയം : പുതുപ്പള്ളി യുഡിഎഫ് സ്ഥാനാർത്ഥി ചാണ്ടി ഉമ്മന്റെ വാഹനത്തിന്റെ വീൽ ബോൾട്ടുകൾ അഴിഞ്ഞ നിലയിൽ. ഇന്ന് വൈകിട്ട് ആയിരുന്നു സംഭവം. സിഎംഎസ് കോളേജിലെ പരിപാടി കഴിഞ്ഞ് ഇറങ്ങുന്നതിനിടെയാണ് ഇത് ശ്രദ്ധയിൽ പെട്ടത്. പിൻ വീലിലെ ബോൾട്ടുകൾ മുഴുവൻ അഴിഞ്ഞ നിലയിലായിരുന്നു. സംഭവത്തിൽ പൊലീസ് അന്വേഷണം വേണമെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ ആവശ്യപ്പെട്ടു.
വാഹനം മുന്നോട്ടുപോകുമ്പോൾ തൻ്റെ ഡ്രൈവർ ശബ്ദം കേട്ട് ചാണ്ടി ഉമ്മൻ്റെ വാഹനത്തിനു പിന്നാലെ ഓടിയെത്തി വിവരം പറഞ്ഞു. പരിശോധിച്ചപ്പോൾ പിൻ വീലിലെ ബോൾട്ടുകൾ മുഴുവൻ അഴിഞ്ഞ നിലയിലായിരുന്നു. ഇത് സ്വാഭാവികമല്ലല്ലോ. തങ്ങൾ പരാതിനൽകുന്നില്ല. പക്ഷേ, പൊലീസ് അന്വേഷിക്കണമെന്നും തിരുവഞ്ചൂർ പറഞ്ഞു.