തിരുവനന്തപുരം: ബന്ധുവിന്റെ കുത്തേറ്റ് ഗൃഹനാഥൻ മരിച്ചു. ശാന്തിപുരം സ്വദേശി റിച്ചാര്‍ഡാണ് മരിച്ചത്. കഠിനംകുളം ശാന്തിപുരത്ത് ഇന്ന് വൈകീട്ടാണ് സംഭവം. സനില്‍ എന്നയാളാണ് പ്രതി. ആക്രമണത്തിനിടെ ഇയാള്‍ക്ക് പരിക്കേറ്റു. പ്രതി മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്.
കുടുംബ വഴക്കാണ് കൊലപാതകത്തില്‍ കലാശിച്ചത്. കുത്തേറ്റതിനു പിന്നാലെ റിച്ചാര്‍ഡിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഗൃഹനാഥനെ മര്‍ദ്ദിക്കുന്നതിനിടെയില്‍ പ്രതിയെ റിച്ചാര്‍ഡിന്റെ മകൻ വടി കൊണ്ടു അടിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് സനിലിനു പരിക്കേറ്റത്. പൊലീസ് നടപടികൾക്ക് ശേഷം റിച്ചാര്‍ഡിന്റെ മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്കു മാറ്റി.