കൊച്ചിയില്‍ മധ്യവയ്സ്‌കനെ യുവാവ് തലയ്ക്കടിച്ച് വീഴ്ത്തി

കൊച്ചി: മധ്യവയ്സ്‌കനെ യുവാവ് തലയ്ക്കടിച്ച് വീഴ്ത്തി. പൊക്കന്‍ ബിപിന്‍ എന്നറിയപ്പെടുന്ന ബിനീഷാണ് ആക്രമണം നടത്തിയത്. ഇയാളെ നോര്‍ത്ത് പൊലീസ് അറസ്റ്റ് ചെയ്തു. കൊച്ചിയിലാണ് സംഭവം.

അതേസമയം ഗുരുതരമായി പരുക്കേറ്റ എറണാകുളം സ്വദേശി ഗ്രിഫിനെ കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം രാത്രിയായിരുന്നു സംഭവം. പൊക്കന്‍ ബിപിന്‍ എന്നറിയപ്പെടുന്ന ബിനീഷാണ് എറണാകുളം സ്വദേശി ഗ്രിഫിന്റെ തലയ്ക്കടിച്ച് വീഴ്ത്തിയത്. ഇരുവരും ചേര്‍ന്ന് കൊച്ചിയില്‍ ഒരു സ്ഥാപനം നടത്തിയിരുന്നു. ഈ സ്ഥാപനത്തില്‍ നിന്നും ചില സാധനങ്ങള്‍ കടത്തിയതിലെ വൈരാഗ്യമാണ് ആക്രമണത്തില്‍ കലാശിച്ചതെന്നാണ് പൊലീസ് പറയുന്നത്.

ആളുകള്‍ നോക്കി നില്‍ക്കെയാണ് ബിനീഷ് വടി ഉപയോഗിച്ച് മധ്യവയസ്‌കന്റെ തലയ്ക്കടിച്ചത്. ആക്രണത്തില്‍ ഗുരുതരമായി പരിക്കേറ്റ ഗ്രിഫിനെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *