കൊച്ചി: കുര്‍ബാന തര്‍ക്കത്തില്‍ മാര്‍പാപ്പയുടെ പ്രതിനിധി ആര്‍ച്ച് ബിഷപ് സിറില്‍ വാസിലുമായി ചര്‍ച്ച് എറണാകുളം – അങ്കമാലി അതിരൂപതയിലെ വൈദികര്‍. ചര്‍ച്ചയ്ക്കായി 12 അംഗ അഡ്‌ഹോക് കമ്മിറ്റിയെ തിരഞ്ഞെടുത്തു. ആര്‍ച്ച് ബിഷപ്പുമായി നടത്തുന്ന ചര്‍ച്ചയ്ക്കു ശേഷം തുടര്‍ കാര്യങ്ങള്‍ ആലോചിക്കുമെന്നും ഫാ.ജോസഫ് പാറേക്കാട്ടില്‍ അറിയിച്ചു. അതിരൂപതയിലെ പള്ളികളില്‍ ഈ മാസം 20 നകം ഏകീകൃത കുര്‍ബാന നടപ്പാക്കണമെന്നും അതുസംബന്ധിച്ച മാര്‍പാപ്പയുടെ കത്ത് വായിക്കണമെന്നും കഴിഞ്ഞ ദിവസം ആര്‍ച്ച് ബിഷപ് സിറില്‍ വാസില്‍ വൈദികര്‍ക്ക് കത്ത് നല്‍കിയിരുന്നു.
ഏകീകൃത കുര്‍ബാന നടപ്പാക്കുന്ന കാര്യം അതിരൂപത കൂരിയയെ അറിയിക്കണം. അല്ലാത്ത പക്ഷം കാനോനിക നിയമപ്രകാരമുള്ള നടപടികള്‍ ഉണ്ടാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതോടെയാണ് വൈദികര്‍ അനുരഞ്ജന ചര്‍ച്ചകള്‍ക്ക് മുതിര്‍ന്നത്.