നീലേശ്വരത്ത് രണ്ട് യുവാക്കള്‍ മുങ്ങിമരിച്ചു

കാസര്‍ഗോഡ് : നീലേശ്വരം തൈക്കപ്പടപ്പുറത്ത് രണ്ട് യുവാക്കള്‍ കടലില്‍ മുങ്ങിമരിച്ചു. തൈക്കടപ്പുറം സ്വദേശികളായ രാജേഷ്, സനീഷ് എന്നിവരാണ് മരിച്ചത്.

രാജേഷ് മുങ്ങിത്താഴുന്നത് കണ്ട് കടലില്‍ ഇറങ്ങിയപ്പോള്‍ സനീഷും അപകടത്തില്‍പ്പെടുകയായിരുന്നു. മൃതദേഹങ്ങള്‍ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.

Leave a Reply

Your email address will not be published. Required fields are marked *