പാലക്കാട്: സ്ത്രീയോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയിൽ സിപിഎം നേതാവിനെതിരെ നടപടി. പാലക്കാട് ജില്ലാ കമ്മിറ്റി അംഗം എൻ ഹരിദാസനെതിരെയാണ് നടപടി സ്വീകരിച്ചത്. ഹരിദാസിനെ സിപിഎം ഒരു വർഷത്തേക്ക് സസ്‌പെൻഡ് ചെയ്തു. ഹരിദാസ് പരാതിക്കാരിയായ സ്ത്രീയ്ക്ക് ലൈംഗിക ചുവയുള്ള സന്ദേശങ്ങളും ചിത്രങ്ങളും അയച്ചുവെന്നാണ് ആരോപണം.
ഡിജിറ്റൽ തെളിവുകൾ ഉൾപ്പെടെ പരാതിക്കാരി സിപിഎം നേതൃത്വത്തിന് കൈമാറയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിനൊടുവിലാണ് നടപടി സ്വീകരിച്ചത്. ഇന്ന് ചേർന്ന ജില്ലാ സെക്രട്ടറിയേറ്റ് നടപടിയ്ക്ക് അംഗീകാരം നൽകി. പരാതി ഉയർന്നപ്പോൾ തന്നെ ആർട്ടിസാൻസ് യൂണിയൻ ജില്ലാ സെക്രട്ടറി സ്ഥാനത്തുനിന്ന് ഹരിദാസിനെ നീക്കം ചെയ്തിരുന്നു.