കോട്ടയം ജില്ലയിലെ കിറ്റ് വിതരണം തടയരുത്; മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർക്ക് പ്രതിപക്ഷ നേതാവിന്റെ കത്ത്

കോട്ടയം: ഉപതെരഞ്ഞെടുപ്പിന്റെ പേരിൽ കോട്ടയം ജില്ലയിലെ കിറ്റ് വിതരണം തടയരുതെന്ന് ആവശ്യപ്പെട്ട് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർക്ക് പ്രതിപക്ഷ നേതാവിന്റെ കത്ത്. ഉപതെരഞ്ഞെടുപ്പും ജനങ്ങളുടെ നിത്യജീവിതവും തമ്മിൽ ബന്ധപ്പെടുത്തരുതെന്നും അദ്ദേഹം കമ്മിഷനോട് ആവശ്യപ്പെട്ടു.

കത്ത് പൂർണരൂപത്തിൽ:

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ കോട്ടയം ജില്ലയിൽ ഓണക്കിറ്റ് വിതരണം നിർത്തിവയ്ക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദ്ദേശമുണ്ടെന്ന മാധ്യമ വാർത്തകൾ ശ്രദ്ധയിൽപ്പെട്ടു. ഓണാഘോഷത്തിന് കിറ്റിനെ ആശ്രയിക്കുന്ന ആയിരക്കണക്കിന് കുടുംബങ്ങളെ ബാധിക്കുന്നതാണ് ഈ തീരുമാനം. പുതുപ്പള്ളിയിൽ ഉപതെരഞ്ഞെടുപ്പ് നടക്കുന്നതിലെ സാങ്കേതികത്വം കിറ്റ് വിതരണത്തിന് തടസമാകാൻ പാടില്ല. ഓണം ആഘോഷിക്കാൻ കാത്തിരിക്കുന്ന പാവങ്ങളുടെ പ്രതീക്ഷകൾ തല്ലിക്കെടുത്തുന്നതാകരുത് തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം. ഈ സാഹചര്യത്തിൽ കേട്ടയം ജില്ലയിലും ഓണ കിറ്റ് വിതരണത്തിന് അടിയന്തിര അനുമതി നൽകണമെന്ന് അഭ്യർത്ഥിക്കുന്നു. 60 വയസിന് മുകളിൽ പ്രായമുള്ള പട്ടിക വർഗക്കാർക്ക് ഓണ സമ്മാനമായി 1000 രൂപ നൽകുന്ന പദ്ധതിയിൽ നിന്നും കോട്ടയം ജില്ലയെ തൽക്കാലത്തേക്ക് ഒഴിവാക്കിയതായി കാണുന്നു. ഉപതെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിലുള്ള ഈ തീരുമാനവും പിൻവലിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *