കൊച്ചി: സിറോ മലബാര്‍ സഭയ്ക്ക പുതിയ മെത്രാന്‍. 31ാമത് സിനഡിന്റെ മൂന്നാമത് സമ്മേളനം ഇന്ന് സമാപിക്കവേയാണ് പുതിയ മെത്രാന്റെ പ്രഖ്യാപനം. ഗൊരഖ്പുര്‍ രൂപത ബിഷപ് തോമസ് തുരുത്തിമറ്റം വിരമിച്ച സാഹചര്യത്തില്‍ പുതിയ ബിഷപ്പിനെ പ്രഖ്യാപിച്ചു. മാത്യൂ (സജി)നെല്ലിക്കുന്നേല്‍ സിഎസ്.ടി ആണ് പുതിയ മെത്രാന്‍. രൂപതയുടെ മൂന്നാമത്തെ മെത്രാനാണ് അദ്ദേഹം.
ഇടുക്കി രൂപതയിലെ മരിയാപുരം നെല്ലിക്കുന്നേല്‍ കുടുംബാംഗമാണ് ഫാ.മാത്യൂ. സിഎസ്ടി സഭയുടെ പഞ്ചാബ് പ്രൊവിന്‍സിലെ അംഗമാണ്. ഇടുക്കി ബിഷപ് ജോണ്‍ നെല്ലിക്കുന്നേലിന്റെ ജ്യേഷ്ഠ സഹോദരനാണ് ഫാ.മാത്യൂ നെല്ലിക്കുന്നേല്‍. ഇരുവരുടെയും പൗരോഹിത്യ സ്വീകരണം ഒരുമിച്ചായിരുന്നു. ബിഷപ് തോമസ് തുരുത്തിമറ്റം അദ്ദേഹത്തെ സ്ഥാനിക വസ്ത്രങ്ങള്‍ അണിയിച്ചു. സിറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി സ്ഥാനിക മാലയും മോതിരവും അണിയിച്ചു.