മലപ്പുറം: താനൂര്‍ കസ്റ്റഡി മരണത്തില്‍ ഗുരുതര വെളിപ്പെടുത്തലുമായി ഫോറന്‍സിക് സര്‍ജന്‍ ഹിതേഷ് ശങ്കര്‍ രംഗത്ത്. ഫോറന്‍സിക് വിദഗ്ധരുടെ ഭാഗത്തു നിന്ന് അട്ടിമറി നീക്കങ്ങളുണ്ടായി. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിന്റെ പേരില്‍ വ്യക്തിപരമായി ആക്രമിക്കപ്പെട്ടുവെന്നാണ് ഹിതേഷ് ശങ്കറിന്റെ വെളിപ്പെടുത്തല്‍. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു വെളിപ്പെടുത്തല്‍. താമിര്‍ ജിഫ്രിയുടെ പോസ്റ്റുമോര്‍ട്ടം നിര്‍വഹിച്ചത് ഹിതേഷ് ശങ്കറാണ്. നിരവധി പ്രതിസന്ധി നേരിട്ടെങ്കിലും ഉത്തരവാദിത്തം നിര്‍വഹിക്കാന്‍ സാധിച്ചു.
സത്യമാണ് തന്റെ കക്ഷി. അല്ലാതെ ഒന്നിനെയും സേവിക്കുകയില്ല. ഫോറന്‍സിക് മെഡിസിന്‍ നിഷ്പക്ഷമാണ്. സത്യം കണ്ടത്തുക, അതിനാവശ്യമായ തെളിവുകള്‍ ശേഖരിക്കുക, അതുവഴി പ്രതിയിലേക്കു എത്തുക എന്നതാണ് പോസ്റ്റ്മോര്‍ട്ടം പരിശോധനയുടെ ലക്ഷ്യം. അതിലേക്കുള്ള ചവിട്ടു പടികളാണ് മരണകരണവും മറ്റും. റിപ്പോര്‍ട്ട് തയ്യാറാക്കുന്നത് കണ്ടെത്തലുകള്‍ അടിസ്ഥാനമാക്കിയാണ്. അല്ലാതെ പ്രതിയായി ആരോപിക്കപെട്ടവരുടെ വലുപ്പചെറുപ്പം നോക്കിയല്ല. പോലീസ് ഗ്രൂപ്പുകളില്‍ തനിക്കെതിരെ പൊങ്കാലയാണെന്നും പോസ്റ്റില്‍ ഹിതേഷ് ശങ്കര്‍ വ്യക്തമാക്കി.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം
ഓരോ ആഘോഷങ്ങളില്‍ നിന്നും നാം പ്രചോദനം ഉള്‍ക്കൊള്ളണം . ഈ ഓണം മഞ്ചേരി മെഡിക്കല്‍ കോളേജിലെ ഫോറന്‍സിക് ഡോക്ടര്‍മാര്‍ക്ക് പുതിയൊരു അനുഭവമാണ് സമ്മാനിച്ചത് . തങ്ങളില്‍ ഏല്പിച്ച ഉത്തരവാദിത്യം സമ്മര്‍ദ്ദങ്ങള്‍ക്ക് അതീതമായി,കാര്യക്ഷമമായി നിര്‍വഹിക്കാന്‍ സാധിച്ചു എന്നുള്ള ഉത്തമ ബോധ്യത്തോടെയുള്ള ഓണം .വ്യക്തിപരമായി പോലും ഞാന്‍ ആക്രമിക്കപ്പെട്ടു, പോലീസ് ഗ്രൂപുകളില്‍ എനിക്കെതിരെ പൊങ്കാലയാണ് . എങ്ങിനെയാണ് ഒപീനിയന്‍ കൊടുക്കേണ്ടത് എന്ന് പോലും അവര്‍ പഠിപ്പിക്കുന്നു. ഫോറന്‍സിക് വിദഗ്ധരുടെ ഭാഗത്തു നിന്ന് പോലും അട്ടിമറി നീക്കങ്ങളുണ്ടായി , സഹായം കൈപറ്റിയവര്‍ പോലും പൊലീസിനൊപ്പം ചേര്‍ന്നു. ;പക്ഷെ അതൊന്നും ഒരു പ്രശ്നമല്ല കാരണം സത്യമാണ് എന്റെ കക്ഷി .അല്ലാതെ ഒന്നിനെയും സേവിക്കുകയില്ല.
ഫോറന്‍സിക് മെഡിസിന്‍ നിക്ഷ്പക്ഷമാണ് . സത്യം കണ്ടത്തുക ,അതിനാവശ്യമായ തെളിവുകള്‍ ശേഖരിക്കുക , അതുവഴി പ്രതിയിലേക്കു എത്തുക എന്നതാണ് പോസ്റ്റ് മോര്‍ട്ടം പരിശോധനയുടെ ലക്ഷ്യം . അതിലേക്കുള്ള ചവിട്ടു പടികളാണ് മരണകരണവും മറ്റും. റിപ്പോര്‍ട്ട് തയാറാക്കുന്നത് കണ്ടെത്തലുകള്‍ അടിസ്ഥാനമാക്കിയാണ് . അല്ലാതെ പ്രതിയായി ആരോപിക്കപെട്ടവരുടെ വലിപ്പചെറുപ്പം നോക്കിയല്ല , ഡോക്ടര്‍ ജോലി ഉപജീവനമായിട്ടല്ല ഞാന്‍ കാണുന്നത്. സമൂഹത്തിനോടുള്ള കടപ്പാടുകള്‍ നിറവേറ്റുകയാണ് എന്റെ തൊഴിലിലൂടെ . സത്യമാണ് എന്റെ കക്ഷി. നിര്‍ഭാഗ്യവശാല്‍ ചില ഡോക്ടര്‍മാര്‍ പക്ഷപാതപരമായ സമീപനം സ്വീകരിക്കുന്നു . അത് മൂലം നീതി നിഷേധിക്കപ്പെടുന്നു , അത് തുടര്‍ന്ന് കൂടാ