ഇടുക്കി: ബെവ്കോ ഔട്ട്ലെറ്റിൽ വിജിലൻസ് പരിശോധന. ഇടുക്കി രാജകുമാരി ബെവ്കോ ഔട്ട്ലെറ്റിലാണ് വിജിലൻസ് റെയ്ഡ് നടത്തിയത്. യഥാർത്ഥ വിലയിൽ കൂടുതൽ വില ഈടാക്കി മദ്യം വിറ്റുവെന്ന് പരിശോധനയിൽ വ്യക്തമായിരുന്നു. ഇതര സംസ്ഥാന തൊഴിലാളികൾക്ക് ബില്ല് നൽകാതെ മദ്യം വിറ്റുവെന്നും വിജിലൻസ് കണ്ടെത്തി.
110 രൂപ വിലയുള്ള ബിയറിന് 140 രൂപയാണ് ഇവിടെ ഈടാക്കിയിരുന്നത്. ഇത്തരത്തിൽ അനധികൃതമായി ഈടാക്കിയ പണം എത്രയാണെന്ന് കണ്ടെത്താൻ പരിശോധന പുരോഗമിക്കുകയാണ്.