കോട്ടയം: മകനെന്ന നിലയില്‍ പിതാവിന് ആവശ്യമായ എല്ലാ ചികിത്സയും നല്‍കിയെന്ന് ഉമ്മന്‍ ചാണ്ടിയുടെ മകനും പുതുപ്പള്ളിയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയുമായ ചാണ്ടി ഉമ്മന്‍ പ്രതികരിച്ചു. മനഃസാക്ഷിയുടെ കോടതിയില്‍ താന്‍ പരിശുദ്ധനാണെന്നും അദ്ദേഹം പറഞ്ഞു. ഉമ്മന്‍ ചാണ്ടിയുടെ ചികിത്സാ വിവാദവുമായി ബന്ധപ്പെട്ട ഓഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ച പശ്ചാത്തലത്തിലായിരുന്നു പ്രതികരണം.
‘ഉമ്മന്‍ ചാണ്ടിക്കും കുടുംബത്തിനുമെതിരായ ആക്ഷേപം ഇന്നും ഇന്നലെയും തുടങ്ങിയതല്ല. അക്കാര്യം പുതിപ്പള്ളിയിലെ ജനങ്ങള്‍ക്കറിയാം. ഇന്നും വേട്ടയാടല്‍ തുടരുകയാണ്. എന്നാല്‍ തങ്ങള്‍ക്കെതിരായ സൈബര്‍ ആക്രമണമൊന്നും ഏല്‍ക്കില്ല’, ചാണ്ടി ഉമ്മന്‍ കൂട്ടിച്ചേര്‍ത്തു.
യുഡിഎഫ് ആരെയും അധിക്ഷേപിച്ചിട്ടില്ല. ജെയ്കിനോ കുടുംബത്തിനോ ഏതെങ്കിലും തരത്തില്‍ വേദനയുണ്ടായെങ്കില്‍ താന്‍ ക്ഷമ ചോദിക്കുന്നെന്നും ചാണ്ടി പറഞ്ഞു.