പാലക്കാട്: ഭര്‍ത്താവിനെ കഴുത്ത് ഞെരിച്ച് കൊന്ന ഭാര്യ അറസ്റ്റില്‍. പാലക്കാട് കടമ്പഴിപ്പുറത്താണ് സംഭവം . കടമ്പഴിപ്പുറം സ്വദേശി ശാന്തകുമാരിയെയാണ് ശ്രീകൃഷ്ണപുരം പൊലീസ് അറസ്റ്റ് ചെയ്തത്. ഭര്‍ത്താവ് പ്രഭാകരനെയാണ് ഇവര്‍ കൊലപ്പെടുത്തിയത്. കൊലപാതക വിവരം പുറത്തായത് പോസ്റ്റ്മോര്‍ട്ടത്തിലാണ്.
ശാന്തകുമാരി കിണറ്റില്‍ ചാടി ആത്മഹത്യക്കും ശ്രമിച്ചിരുന്നു. പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം നടത്തിയപ്പോഴാണ് സംഭവത്തിന്റെ ചുരുളഴിഞ്ഞത്.
പോസ്റ്റ്്മോര്‍ട്ടത്തില്‍ പ്രഭാകരന്റെ കഴുത്തില്‍ പാട് കണ്ടെത്തിയിരുന്നു. വിശദമായ പരിശോധനയില്‍ തോര്‍ത്ത് മുണ്ട് കഴുത്തില്‍ മുറുക്കിയാണ് കൊലപ്പെടുത്തിയത് എന്നതാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലെ നിഗമനം. തുടര്‍ന്ന് ശാന്തകുമാരിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോള്‍ അവര്‍ കുറ്റസമ്മതം നടത്തിയതായും പൊലീസ് പറയുന്നു.