ശ്രീനഗർ: ജമ്മു കശ്മീരിൽ വീണ്ടും ഭീകരാക്രമണം. കുൽഗാം ജില്ലയിലുണ്ടായ ആക്രമണത്തിൽ അഞ്ച് പേർ കൊല്ലപ്പെട്ടു. നിരവധി പേർക്ക്പരിക്കേൽക്കുകയും ചെയ്തു. പശ്ചിമ ബംഗാളിലെ സാഗർദിഗി പ്രദേശത്തുനിന്നുള്ള തൊഴിലാളികളാണ് കൊല്ലപ്പെട്ടതെതെന്നാണ് പൊലീസ് നൽകുന്ന സൂചന. ഇവർ താമസിച്ചിരുന്ന വീട്ടിലേക്ക് ഭീകരർ അതിക്രമിച്ച് കയറി വെടിയുതിർക്കുകയായിരുന്നു. കൊല്ലപ്പെട്ടവരെ ഇനിയും തിരിച്ച്കറിഞ്ഞിട്ടില്ല.