പാലാരിവട്ടം പാലം അഴിമതി: ടി.ഒ സൂരജിന് ഉപാധികളോടെ ജാമ്യം

കൊച്ചി: പാലാരിവട്ടം പാലം നിർമാണ അഴിമതിക്കേസിലെ പ്രതി ടി.ഒ സൂരടി.ഒ സൂരജിന് ഉപാധികളോടെ ജാമ്യം ഹൈക്കോടതി ജാമ്യം അനുവദിച്ചു.കർശന ഉപാധികളോടെയാണ് ഹൈക്കോടതി ജസ്റ്റീസ് സുനിൽ തോമസ് ജാമ്യം അനുവദിച്ചിരിക്കുന്നത്. ടി.ഒ സൂരജിനെ കൂടാതെ ടി വി തങ്കച്ചൻ, സുമിത് ഗോയൽ എന്നിവർക്കും കോടതി ജാമ്യം അനുവദിച്ചു.ആദ്യം ജാമ്യം തേടി പ്രതികൾ മൂവാറ്റുപുഴ വിജിലൻസ് കോടതിയെ സമീപിച്ചെങ്കിലും ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്നാണ് പ്രതികൾ ഹൈക്കോടതിയെ സമീപിച്ചത്.ഇതിനിടെ പാലാരിവട്ടം മേൽപ്പാലം അതീവ ദുർബലമെന്ന സംയുക്ത പരിശോധനാ സമിതിയുടെ റിപ്പോർട്ട് പുറത്തു വന്നു. പാലത്തിൻറെ ഗർഡറിൽ 2183 വിള്ളലുകളുണ്ട്. ഇതിൽ 99 എണ്ണവും മൂന്ന് മില്ലിമീറ്ററിൽ കൂടുതൽ നീളമുള്ളവണ്. ഇത് അതീവഗുരുതരമാണെന്നും പരിശോധനാ റിപ്പോർട്ടിൽ പറയുന്നു. പാലത്തിൻറെ പിയർകാപ്പിൽ 83 വിള്ളലുകൾ കണ്ടെത്തിയിട്ടുണ്ട്. ഇതിലെ അഞ്ച് വിള്ളലുകളും മൂന്ന് മില്ലിമീറ്ററിൽ കൂടുതലുള്ളതാണ്. 66 സെൻറിമീറ്ററിൽ കൂടുതലുള്ള വളവുകൾ ഗർഡറിലുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. പാലത്തിലൂടെ ഭാരമേറിയ വാഹനം പോകുന്നത് വിള്ളൽ വർധിപ്പിക്കുമെന്നാണ് വിദഗ്ധ സമിതി റിപ്പോർട്ടിൽ പറയുന്നത്. പരിശോധനാ റിപ്പോർട്ട് ഹൈക്കോടതിക്ക് കൈമാറി.പിഡബ്‌ള്യുഡി ക്വാളിറ്റി കൺട്രോൾ വിഭാഗം എഞ്ചിനീയർ സജിലി,തൃശ്ശൂർ എഞ്ചിനീയറിംഗ് കോളേജ് പ്രൊഫസറും സ്ട്രക്ചറൽ എഞ്ചിനീയറിംഗ് വിദഗ്ധനുമായ പി പി ശിവൻ എന്നിവരടക്കമുള്ള സമിതി നടത്തിയ പരിശോധനയിലാണ് കണ്ടെത്തൽ.

Leave a Reply

Your email address will not be published. Required fields are marked *