അമ്പലപ്പുഴ പാൽപ്പായസത്തിന്റെ പേര് ഇനിമുതൽ ഗോപാല കഷായം

പത്തനംതിട്ട: അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ പ്രസിദ്ധമായ അമ്പലപ്പുഴ പാൽപ്പായസത്തിന്റെ പേര് ഇനിമുതൽ ഗോപാല കഷായം എന്നറിയപ്പെടുമെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് എ പദ്മകുമാർ. നേരത്തെ അമ്പലപ്പുഴ പാൽപ്പായസം ആചാരപരമായി അറിയപ്പെട്ടത് ഗോപാലകഷായം എന്നാണെന്നും ഈ ലേബലിലായിരിക്കും ഇനി പ്രസാദം വിതരണം ചെയ്യുകയെന്നും തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് എ പദ്മകുമാർ പറഞ്ഞു. മാറ്റാരും ഈ പേര് ഉപയോഗിക്കരുതെന്ന് വ്യവസ്ഥ ചെയ്യുമെന്നും എ പദ്മകുമാർ അറിയിച്ചു. അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ പ്രധാന വഴിപാടുകളിലൊന്നാണ് പാൽപ്പായസം.

Leave a Reply

Your email address will not be published. Required fields are marked *