തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളിൽ മൊബൈൽ ഫോൺ ഉപയോഗം നിരോധിച്ചു. അധ്യാപകർ ജോലി സമയത്ത് സോഷ്യൽ മീഡിയ ഉപയോഗിക്കാൻ പാടില്ലെന്ന് ഉത്തരവിൽ പ്രത്യേകം പറയുന്നു. പൊതുവിദ്യാഭ്യാസ ഡയറക്ടറാണ് ഇതു സംബന്ധിച്ച സർക്കുലർ പുറപ്പെടുവിച്ചത്. വിദ്യാർഥികൾ മൊബൈൽ ഉപയോഗിക്കുന്നത് വിലക്കി പൊതു വിദ്യാഭ്യാസ വകുപ്പ് നേരത്തെയും സർക്കുലർ ഇറക്കിയിരുന്നെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ വ്യക്തമാക്കി. സർക്കുലർ കർശനമായി നടപ്പാക്കാൻ പ്രഥമാധ്യാപകരും വിദ്യാഭ്യാസ ഓഫീസർമാരും ശ്രദ്ധിക്കണമെന്നും സർക്കുലർ നിർദ്ദേശിക്കുന്നു. ഇത് കർശനമായി നടപ്പാക്കാൻസ്കൂൾ അധികൃതർ തയ്യാറാകാത്ത സാഹചര്യത്തിലാണ് വിദ്യാഭ്യാസ വകുപ്പിന്റെ സർക്കുലർ.