ഗുരുവായൂർ: രാഹുൽ ഈശ്വറിനെ അയ്യപ്പധർമസേന ഭാരവാഹിത്വത്തിൽ നിന്ന് സസ്പെൻഡ് ചെയ്യാൻ നീക്കം
ഇതിനായി അയ്യപ്പധർമസേന ട്രസ്റ്റി ബോർഡ് അന്വേഷണ കമ്മീഷനെ നിയോഗിച്ചതായാണ് വിവരം. പൗരത്വ നിയമത്തിനെതിരായ നീക്കങ്ങൾക്ക് ശക്തി പകരുന്ന നിലപാടെടുത്തതതിന്റെ പശ്ചാത്തലത്തിലാണ് ഇത്തരമൊരു നടപടി. സ്വാമി ഹരിനാരായണൻ അധ്യക്ഷത വഹിച്ച യോഗത്തിൽ അഡ്വ. മനോരഞ്ജനെ അന്വേഷണ കമ്മീഷനായി നിയമിച്ചുഎന്നാണ് സൂചനകൾ വ്യക്തമാക്കുന്നത്.പൗരത്വ നിയമ ഭേഗഗതി വഴി പാകിസ്ഥാനിലെ ഹിന്ദുക്കളെ സഹായിക്കേണ്ടത് ഇവിടുത്തെ മുസ്ലീങ്ങളെ വേദനിപ്പിച്ചു കൊണ്ടാകരുതെന്നും വിഷയത്തിൽ മുസ്ലീം സമുദായങ്ങളുടെ ആശങ്ക പരിഹരിക്കാൻ കേന്ദ്രസർക്കാർ തയ്യാറായില്ലെന്നുമുള്ള ആരോപണവുമായി രാഹുൽ ഈശ്വർ അടുത്തിടെ രംഗത്തെത്തിയിരുന്നു. പാകിസ്ഥാനി ഹിന്ദുവിനേക്കാൾ വലുത് ഇന്ത്യൻ മുസ്ലിമാണെന്നും രാഹുൽ പറഞ്ഞതിനെ തുടർന്ന് ധർമ്മസേനയിൽ വിവാദങ്ങൾ ഉടലെടുക്കുകയായിരുന്നെന്നാണ് ലഭിക്കുന്ന സൂചന.