കണ്ണൂർ: പുഴയിൽ കാൽ കഴുകുന്നതിനിടെ ഒഴുക്കിൽപ്പെട്ട് 13 വയസുകാരന് ദാരുണാന്ത്യം. ചുണ്ടങ്ങാപ്പൊയി സ്വദേശി മുഹമ്മദ് താഹയാണ് മരിച്ചത്.
കണ്ണൂർ മൊകേരി ചാടാലപ്പുഴയിലാണ് അപകടം ഉണ്ടായത്. കൂട്ടുകാരനൊപ്പം കളിക്കാനെത്തിയതായിരുന്നു താഹ. കാൽ കഴുകുന്നതിനിടെ പുഴയിലേക്ക് താഹ മുങ്ങിപോയി. ഉടൻ തന്നെ താഹയെ തലേശരിയിലെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.