കൊച്ചി: നടിയെ ആക്രമിച്ച നടന് ദിലീപിനൊപ്പം സംവിധായകന് ബാലചന്ദ്രകുമാറിനെയും ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യുന്നു. ആലുവ പോലീസ് ക്ലബ്ബിലാണ് ചോദ്യം ചെയ്യല്‍. ചോദ്യം ചെയ്യലിന്റെ ഭാഗമായി ഇന്നും ഹാജരാകണമെന്ന് ദിലീപിനോട് ക്രൈംബ്രാഞ്ച് സംഘം ഇന്നലെ ആവശ്യപ്പെട്ടിരുന്നു. ഇന്ന് രാവിലെ 10.30 നാണ് ദിലീപ് പോലീസ് ക്ലബ്ബില്‍ എത്തിയത്. തുടര്‍ന്ന് ഉച്ചകഴിഞ്ഞ് 2.30 ഓടെ ബാലചന്ദ്രകുമാറിനെ വിളിച്ചു വരുത്തുകയായിരുന്നു.കേസില്‍ നിര്‍ണായക വെളിപ്പെടുത്തലുകള്‍ നടത്തിയ സംവിധായകന് ബാലചന്ദ്രകുമാറില്‍ നിന്ന് ആദ്യം വിവരങ്ങള്‍ ശേഖരിച്ചതിന് ശേഷമാകും ദിലീപിനെ ചോദ്യം ചെയ്യുക. തിങ്കളാഴ്ചയും നടനെ അന്വേഷണ സംഘം വിളിച്ചുവരുത്തി മൊഴിയെടുത്തിരുന്നു. നടി ആക്രമിക്കപ്പെട്ട ദൃശ്യങ്ങള്‍ കണ്ടിട്ടില്ലെന്നും സംവിധായകന് ബാലചന്ദ്രകുമാറിന്റെ മൊഴിയെക്കുറിച്ച് അറിയില്ലെന്നുമാണ് ദിലീപിന്റെ വാദം.പിന്നാലെ ഇരുവരെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യാനാണ് തീരുമാനം. ഇതാദ്യമായാണ് ബാലചന്ദ്രകുമാറിനെയും ദിലീപിനെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യുന്നത്.കേസില്‍ നിര്‍ണായകമായ നിരവധി തെളിവുകള്‍ നിരത്തിയാണ് നിലവില്‍ ദിലീപിനെ ചോദ്യം ചെയ്യുന്നത്.ഇതിനിടെ നടിയെ ആക്രമിച്ച കേസില്‍ കൂടുതല്‍ പേരെ ചോദ്യം ചെയ്യാന്‍ അന്വേഷണസംഘത്തിന്റെ നീക്കം ആരംഭിച്ചു.കേസിലെ തുടരന്വേഷണത്തിന്റെ ഭാഗമായാണ് ചോദ്യം ചെയ്യല്്.