കൊച്ചി: ആലുവയില്‍ എട്ട് വയസുകാരിയെ പീഡിപ്പിച്ച പ്രതി ക്രിസ്റ്റല്‍ രാജിനെ പതിനാല് ദിവസത്തേയ്ക്ക് റിമാന്‍ഡ് ചെയ്തു. റിമാന്‍ഡ് കാലാവധി അവസാനിക്കുന്ന മുറയ്ക്ക് പ്രതിയെ പൊലീസ് കസ്റ്റഡിയില്‍ വാങ്ങും. പ്രതി കുട്ടിയുടെ വീട്ടിലെത്തിയത് മോഷണം നടത്താനാണെന്ന് പൊലീസ് പറഞ്ഞു. മോഷണ കേസില്‍ ജയില്‍ വാസം കഴിഞ്ഞ്, ആഴ്ചകള്‍ക്ക് മുന്നേയാണ് പ്രതി പുറത്തിറങ്ങിയത്. പ്രതിയുടെ മുന്‍കാല കുറ്റകൃതങ്ങളുടെ നിര പൊലീസ് പരിശോധിച്ച് വരികയാണ്. ആലുവയില്‍ രണ്ട് ദിവസം മുന്‍പാണ് പ്രതിയെത്തിയതെന്നാണ് പൊലീസിന് മൊഴിനല്‍കിയത്.
ആലുവയിലെ ഇതര സംസ്ഥാനക്കാരായ രണ്ട് സുഹൃത്തുക്കളെ കാണാന്‍ എത്തിയതാണെന്നും മൊഴിയിലുണ്ട്. ഇവരെ കേന്ദ്രീകരിച്ചും പൊലീസിന്റെ അന്വേഷണം പുരോഗമിക്കുകയാണ്. ക്രിസ്റ്റല്‍ രാജ് തിരുവനന്തപുരം ചെങ്കല്‍ സ്വദേശിയാണ്. സിസിടിവി ദൃശ്യങ്ങളിലുളള പ്രതിയെ നാട്ടുകാര്‍ തിരിച്ചറിഞ്ഞിരുന്നു. ആലുവ ചാത്തന്‍പുറത്താണ് എട്ടുവയസ്സുകാരിയെ തട്ടികൊണ്ടുപോയി പീഡിപ്പിച്ചത്. മാതാപിതാക്കള്‍ക്കൊപ്പം കിടന്നുറങ്ങുന്ന കുട്ടിയെ തട്ടികൊണ്ടുപോവുകയായിരുന്നു. പ്രദേശവാസികളും പൊലാസും കുട്ടിയെ അന്വേഷിക്കുന്നുണ്ടെന്ന് മനസ്സിലായതോടെ പ്രതി കുട്ടിയെ ഉപേക്ഷിച്ച് പോകുകയായിരുന്നു.
പുലര്‍ച്ചെ രണ്ട് മണിയോടെയാണ് കുട്ടിയുടെ കരച്ചില്‍ കേട്ടതെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. ഒരാള്‍ കുഞ്ഞുമായി പോകുന്നത് കണ്ടതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കുട്ടിയെ കണ്ടെത്തിയത്. ജനലിലൂടെ നോക്കിയപ്പോള്‍ ചോരയൊലിപ്പിച്ച നിലയിലായിരുന്നു പെണ്‍കുട്ടി. ശേഷം പൊലീസിനെയും വീട്ടുകാരെയും വിവരമറിയിക്കുകയായിരുന്നുവെന്നും ദൃക്‌സാക്ഷി പറഞ്ഞു.പ്രതിയെന്ന് സംശയിക്കുന്നയാളുടെ കൂടെ കുട്ടി പുറത്തേക്ക് വരുന്നത് അയല്‍വാസിയായ സുകുമാരനാണ് കണ്ടത്.