തിരുവനന്തപുരം: പഞ്ചനക്ഷത്ര ഹോട്ടലില്‍ മുറിയെടുത്ത വയോധിക ദമ്പതികളെ ഹോട്ടല്‍ മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം സ്വദേശികളായ ഇവരുടെ മകളുടെ വിവാഹം ഏതാനും ദിവസം മുന്‍പ് ഈ ഹോട്ടലില്‍ നടന്നിരുന്നു. അതിന്റെ ബില്‍ തുക കൊടുത്ത് തീര്‍ക്കാനുണ്ടായിരുന്നു.
ഹോട്ടല്‍ അധികൃതരുമായി ഇക്കാര്യം ഒത്തുതീര്‍പ്പാക്കാന്‍ എന്ന പേരിലെത്തിയാണ് മുറിയെടുത്തത്.