പവിഴംഗ്രൂപ്പും,ഏഷ്യാനെറ്റും ചേര്‍ന്നൊരുക്കുന്ന സൂപ്പര്‍ സ്റ്റോര്‍ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പിന് തുടക്കം

കൊച്ചി:പവിഴം ഗ്രൂപ്പും ഏഷ്യാനെറ്റും ചേര്‍ന്നൊരുക്കുന്ന സൂപ്പര്‍ സ്റ്റോര്‍ അവാര്‍ഡിനു വേïിയുള്ള വോട്ടെടുപ്പിന് തുടക്കമായി.
തിങ്കളാഴ്ച കലൂര്‍ കതൃകടവ് റോഡിലുള്ള വെല്‍മാര്‍ട്ട് സൂപ്പര്‍മാര്‍ക്കറ്റില്‍ നടന്ന ചടങ്ങ് വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് ഉദ്ഘാടനം ചെയ്തു. കസ്റ്റമേഴ്‌സ് നല്‍കുന്ന വോട്ടിലൂടെയാണ് ഏറ്റവും നല്ല സൂപ്പര്‍ സ്റ്റോറിനെ തിരഞ്ഞെടുക്കുന്നത്. ക്യൂ ആര്‍ കോഡ് സ്‌കാന്‍ ചെയ്ത് ഓണ്‍ലൈന്‍ വഴിയാണ് വോട്ട് രേഖപ്പെടുത്തേïത്. ഏറ്റവും കൂടുതല്‍ വോട്ട് ലഭിക്കുന്ന 6 സൂപ്പര്‍ സ്റ്റോറുകള്‍ക്ക് ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും ഫലകവും സമ്മാനമായി ലഭിക്കും . കൂടാതെ ഈ സൂപ്പര്‍ സ്റ്റോറുകളെ തിരഞ്ഞെടുക്കാന്‍ വോട്ട് രേഖപ്പെടുത്തുന്ന കസ്റ്റമേഴ്‌സിനും നിരവധി സമ്മാനങ്ങളാണ് സഘാടകര്‍ ഒരുക്കിയിട്ടുള്ളത്. വോട്ടെടുപ്പില്‍ പങ്കെടുക്കുന്ന കസ്റ്റമറിന് ദിവസേന അരപ്പവന്‍ സ്വര്‍ണം വീതം രïുപേര്‍ക്ക് എന്ന നിരക്കില്‍ നറുക്കെടുപ്പിലൂടെ സമ്മാനമായി ലഭിക്കും. ഇത് പുതിയൊരു ഷോപ്പിംഗ് അനുഭവം സമ്മാനിക്കുന്നതോടൊപ്പം സൂപ്പര്‍ സ്റ്റോറുകളുടെ പ്രവര്‍ത്തനത്തിലും കസ്റ്റമര്‍ കെയര്‍ സര്‍വീസിലും കാതലായ മാറ്റത്തിന് തുടക്കമാകും എന്നാണ് സംഘാടകര്‍ കരുതുന്നത്.
മേക്ക് ഇന്‍ കേരള പദ്ധതി പ്രോത്സാഹിപ്പിക്കാനാണ് സര്‍ക്കാര്‍ശ്രമിക്കുന്നതെന്നും കേരളത്തില്‍ നിര്‍മ്മിക്കുന്ന ഉല്‍പ്പന്നങ്ങള്‍ പരമാവധി വിറ്റഴിക്കാന്‍ ഇത്തരം സ്റ്റോറുകള്‍ ശ്രമിക്കണമെന്നും ഉദ്ഘാടന പ്രസംഗത്തില്‍ മന്ത്രി സൂചിപ്പിച്ചു. സിവില്‍ സപ്ലൈസ് സ്റ്റോറുകളിലും സ്മാര്‍ട്ട് ആയി മാറുന്ന റേഷന്‍ ഷോപ്പുകളിലും അതത് ഇടങ്ങളില്‍ ഉല്‍പാദിപ്പിക്കുന്ന ഉല്‍പ്പന്നങ്ങള്‍ക്ക് പ്രത്യേകം ഇടം ഒരുക്കണമെന്നും മന്ത്രി ചൂïിക്കാട്ടി അതുപോലെ തന്നെ സാധാരണ സൂപ്പര്‍ സ്റ്റോറുകള്‍ക്കും കേരള ബ്രാന്‍ഡിന് പ്രത്യേക ഇടം ഒരുക്കാവുന്നതാണെന്നും ഉദ്ഘാടന പ്രസംഗത്തില്‍ അദ്ദേഹം പറഞ്ഞു.പവിഴം ഗ്രൂപ്പ് ചെയര്‍മാന്‍ എന്‍ പി ജോര്‍ജ് , എന്‍ പി ആന്റണി ഡയറക്ടര്‍മാരായ റോബിന്‍ ജോര്‍ജ് ,ഗോഡ്‌വിന്‍ ആന്റണി എന്നിവരും ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *