കൊച്ചി : രാജ്യാന്തര വിമാനത്താവളത്തിൽ വന്‍ സ്വർണവേട്ട. മിക്സിയുടെ മോട്ടറിന്റെ ഭാഗമെന്ന വ്യാജേന കടത്താൻ ശ്രമിച്ച സ്വർണ്ണം പിടികൂടി. 21 ലക്ഷം രൂപയുടെ സ്വർണമാണ് കസ്റ്റംസ് പിടിച്ചെടുത്തത്.
സംഭവവുമായി ബന്ധപ്പെട്ട് കുവൈത്തിൽ നിന്നും വന്ന കൊടുവള്ളി സ്വദേശി മുഹമ്മദിൽ നിന്നുമാണ് 422 ഗ്രാം സ്വർണം പിടികൂടിയത്.