കൊച്ചി: എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷൻ പ്ലാറ്റ്‌ഫോമിൽ കഞ്ചാവ് വേട്ട. 16.5 കിലോഗ്രാം കഞ്ചാവുമായി ഒറീസ സ്വദേശികൾ പിടിയിലായി. അന്യസംസ്ഥാന തൊഴിലാളികളികൾക്കിടയിൽ ലഹരി വിൽക്കുന്നവരെ പിടികൂടുന്നതിനായി നടത്തിയ പ്രത്യേക പരിശോധനയിലാണ് പുരന്ദർ ഖുറേ, ധർമ്മേന്ദ്ര ഡികൽ എന്നീ ഒറീസ്സ സ്വദേശികൾ അറസ്റ്റിലായത്.
പ്രതികളെ പിന്നീട് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ഇൻസ്പെക്ടർ സജീവ് കുമാർ നേതൃത്വം നൽകിയ എക്‌സൈസ് ആന്റി നർകോട്ടിക് സ്‌പെഷ്യൽ സ്‌ക്വാഡും എറണാകുളം സൗത്ത് റെയിൽവേ ആർപിഎഫും ക്രൈം ഇന്റലിജൻസ് ടീമും സംയുക്തമായിട്ടായിരുന്നു പരിശോധന.