തിരുവനന്തപുരം: പുതുപ്പള്ളി ഉപതെരഞ്ഞടുപ്പില്‍ 14 ശതമാനം കൂടുതല്‍ വോട്ടിന് ചാണ്ടി ഉമ്മന്‍ വിജയിക്കുമെന്ന് ആക്‌സിസ് മൈ ഇന്ത്യ എക്‌സിറ്റ് പോള്‍ ഫലം. ആകെ പോള്‍ ചെയ്തതിന്റെ 53 ശതമാനം വോട്ട് നേടി യുഡിഎഫ് ജയിക്കുമെന്നാണ് സര്‍വ്വേ ഫലം. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജെയ്ക് സി തോമസിന് 39 ശതമാനം വേട്ടും ബിജെപി സ്ഥാനാര്‍ത്ഥി ലിജിന്‍ ലാലിന് അഞ്ച് ശതമാനം വോട്ടും കിട്ടുമെന്നാണ് പ്രവചനം.
മറ്റുള്ളവര്‍ 3 ശതമാനം വോട്ട് നേടുമെന്നുമാണ് ആക്‌സിസ് മൈ ഇന്ത്യയുടെ പ്രവചനം.യുഡിഎഫിന് 69,490 വോട്ടും എല്‍ഡിഎഫിന് 51, 134 വോട്ടും ബിജെപി 6555 വോട്ടും ലഭിക്കുമെന്നാണ് എക്‌സിറ്റ് പോളിന്റെ ശതമാന കണക്കുകള്‍ പറയുന്നത്. ചാണ്ടി ഉമ്മന് 18,000 ല്‍ അധികം ഭൂരിപക്ഷം കിട്ടാന്‍ സാധ്യയുടെണ്ടെന്നും ആക്‌സിസ് മൈ ഇന്ത്യ എക്‌സിറ്റ് പോള്‍ പ്രവചിക്കുന്നു.
പുരുഷ വോട്ടര്‍മാരില്‍ 50 ശതമാനം പേരും സ്ത്രീ വോട്ടര്‍മാരില്‍ 56 ശതമാനം പേരും യുഡിഎഫിന് വോട്ട് ചെയ്‌തെന്നാണ് എക്‌സിറ്റ് പോള്‍ കണ്ടെത്തല്‍. ഇടത് മുന്നണിക്ക് പുരുഷ വോട്ടര്‍മാരില്‍ 41 ശതമാനത്തിന്റെയും സ്ത്രീ വോട്ടര്‍മാരില്‍ 37 ശതമാനത്തിന്റെയും പിന്തുണ കിട്ടിയെന്നും എക്‌സിറ്റ് പോള്‍ കണക്കുകള്‍ പറയുന്നു.
വിവിധ ബൂത്തുകളില്‍ വോട്ട് ചെയ്തിറങ്ങിയ 509 വോട്ടര്‍മാരെ നേരിട്ട് കണ്ടാണ് ആക്‌സിസ് മൈ ഇന്ത്യ എക്‌സിറ്റ് പോള്‍ തയ്യാറാക്കിയിരിക്കുന്നത്.