തിരുവനന്തപുരം : ഐഎസ്ആര്‍ഒ പരീക്ഷയില്‍ കോപ്പിയടിച്ചതിന് തിരുവനന്തപുരത്ത് രണ്ട് പേര്‍ പിടിയില്‍. വിക്രം സാരാഭായി സ്‌പേസ് സെന്ററിലേക്കുള്ള റിക്രൂട്ട്‌മെന്റ് പരീക്ഷയിലാണ് കോപ്പിയടി നടന്നത്. സംഭവത്തില്‍ കോട്ടണ്‍ഹില്‍ സ്‌കൂളിലും പട്ടം സ്‌കൂളിലും പരീക്ഷ എഴുതിയവരാണ് പിടിയിലായത്. ഹെഡ്‌സെറ്റും മൊബൈല്‍ഫോണും ഉപയോഗിച്ച് ബ്ലൂടൂത്ത് വഴിയാണ് ഉദ്യോഗാര്‍ത്ഥികള്‍ കോപ്പിയടിച്ചത്.
ചോദ്യപ്പേപ്പര്‍ ഫോട്ടോ എടുത്ത് അയച്ച ശേഷം പുറത്ത് നിന്ന് ഹെഡ്‌സെറ്റ് വഴി ഉത്തരം നല്‍കുകയായിരുന്നു. എഴുപത്തിയൊന്‍പത് മാര്‍ക്കിന്റെ ഉത്തരവും ശരിയായി എഴുതി. ഹരിയാന സ്വദേശി സുനില്‍ ആണ് കോട്ടണ്‍ഹില്‍ സ്‌കൂളില്‍ നിന്ന് പിടിയിലായത്. ഹരിയാന സ്വദേശി തന്നെയായ സുമിത് കുമാര്‍ എന്നയാളാണ് പട്ടം സെന്റ് മേരീസ് സ്‌കൂളില്‍ നിന്ന് പിടിയിലായത്. മ്യൂസിയം പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പ്രതികള്‍ പിടിയിലാകുകയായിരുന്നു.