തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഓഫീസിൽ ബോംബ് വയ്ക്കുമെന്ന് ഭീഷണിപ്പെടുത്തിയ ആൾ അറസ്റ്റിൽ. പാലോട് പേരയം സ്വദേശി ഉണ്ണികൃഷ്ണൻ (35) ആണ് അറസ്റ്റിലായത്.
ഇന്ന് വൈകിട്ടാണ് മുഖ്യമന്ത്രിയുടെ ഓഫീസിൽ വിളിച്ച് ഉണ്ണികൃഷ്ണൻ ബോംബ് വയ്ക്കുമെന്ന് ഭീഷണിപ്പെടുത്തിയത്. ഇയാൾക്ക് മാനസിക പ്രശ്‌നമുണ്ടെന്നാണ് ലഭ്യമായ വിവരം.