കൊച്ചി : കാക്കനാട് ചെമ്പമുക്ക് അസ്സീസി സ്‌കൂളിലെ എട്ടാം ക്ലാസുകാരന് സീനീയര്‍ വിദ്യാര്‍ത്ഥികളുടെ ക്രൂരമര്‍ദ്ദനമേറ്റതായി പരാതി . ദേവനന്ദുവിനാണ് മര്‍ദ്ദനമേറ്റത്. ഗുരുതരമായി പരിക്കേറ്റ വിദ്യാര്‍ത്ഥിയെ സ്വകാര്യ ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ് . സ്‌പോര്‍ട്‌സ് മീറ്റില്‍ പങ്കെടുത്തതുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്നായിരുന്നു മര്‍ദ്ദനമെന്നാണ് പരാതി . കുട്ടിയുടെ നെഞ്ചിലും വയറിലുമാണ് പരിക്ക്.
അതേ സമയം ഉന്തും തള്ളും മാത്രമാണ് നടന്നതെന്ന് സ്കൂള്‍ അധികൃതരുടെ പ്രതികരണം. കുട്ടിയുടെ ആരോഗ്യസ്ഥിതി തൃപ്തികരമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു കഴിഞ്ഞ ദിവസം സ്കൂളില്‍ സ്പോര്‍ട്സ് മീറ്റ് സംഘടിപ്പിച്ചിരുന്നു. അതില്‍ ദേവനന്ദു പങ്കെടുത്തതിനെ പത്താം ക്ലാസ് വിദ്യാകള്‍ ചോദ്യം ചെയ്തു. ഇതിനുപിന്നാലെയാണ് സ്കൂള്‍ ഗ്രൗണ്ടില്‍ വെച്ച് അഞ്ചോളം വരുന്ന സീനിയര്‍ വിദ്യര്‍ത്ഥികള്‍ ക്രൂരമായി മര്‍ദിച്ചത് എന്നാണ് പരാതി. മര്‍ദിച്ച വിദ്യാര്‍ഥികള്‍ക്ക് നേരെ നടപടി വേണമെന്ന് വിദ്യാര്‍ഥിയുടെ മാതാപിതാക്കള്‍ ആവശ്യപ്പെട്ടു.