മകള്‍ കൈക്കൂലി വാങ്ങുമ്പോള്‍ ആ അച്ഛനും മകളും സെലിബ്രിറ്റികള്‍, വീണയ്ക്ക് അഭിനന്ദനങ്ങള്‍: സ്വപ്ന സുരേഷ്

തിരുവനന്തപുരം: കൊച്ചിൻ മിനറല്‍സ് ആൻഡ് റൂട്ടൈല്‍ ലിമിറ്റഡ് (സി.എം.ആര്‍.എല്‍) എന്ന സ്വകാര്യ കമ്പനിയില്‍നിന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണയ്ക്ക് മാസപ്പടി ഇനത്തില്‍ മൂന്ന് വര്‍ഷത്തിനിടെ 1.72 കോടി രൂപ ലഭിച്ചുവെന്ന വിവരം പുറത്തുവന്നതിനു പിന്നാലെ പരിഹാസവുമായി സ്വപ്ന സുരേഷ്.

അഴിമതിക്ക് മുൻഗണന നല്‍കുമ്പോള്‍ സത്യസന്ധത തിൻമയായി മാറുമെന്നായിരുന്നു സ്വപ്നയുടെ ഫേസ്ബുക്ക് പോസ്‍റ്റ്. കളി തുടങ്ങിയിട്ടേ ഉള്ളൂവെന്നും കാത്തിരുന്ന് കാണാമെന്നും അവര്‍ ഫേസ്ബുക്കില്‍ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം:

അഴിമതിക്ക് മുൻഗണന നല്‍കുമ്പോള്‍ സത്യസന്ധത തിന്മയായി മാറും. കളി തുടങ്ങിയിട്ടേയുള്ളൂ..കാത്തിരുന്നു കാണുക..എല്ലാം..സര്‍വീസ് ചാര്‍ജ്, മുൻകൂര്‍ പണമിടപാടുകള്‍, കിലോമീറ്ററുകളോളം നീളുന്ന ബാഗേജുകള്‍… സ്വപ്ന സുരേഷ് ഒരു ക്ലാസിഫൈഡ് ക്രിമിനലായി മാറി. സംസ്ഥാനത്തെ സേവന നികുതിയും ആദായനികുതിയും ജിഎസ്ടിയും വെട്ടിച്ച്‌, ഉദ്യോഗസ്ഥരുടെ പിഎഫും ഇഎസ്‌ഐയുടെ മറ്റു സെസുകളും വെട്ടിച്ച്‌ പിതാവുമായി ചേര്‍ന്ന് മകള്‍ 1.71 കോടി രൂപ കൈക്കൂലി വാങ്ങുമ്ബോള്‍ ആ അച്ഛനും മകളും സെലിബ്രിറ്റികള്‍! എന്തുകൊണ്ട് വേണ്ടപ്പെട്ട അധികാരികള്‍ ഈ സെലിബ്രിറ്റികളെ ചോദ്യം ചെയ്യാതെ നാടു മുഴുവൻ കൊള്ളയടിക്കാൻ പരസ്യമായി കൂട്ടുനില്‍ക്കുന്നത്. ഇത് ഇവരില്‍ രണ്ടു പേരില്‍ മാത്രം ഒതുങ്ങില്ല, കുടുംബം മുഴുവൻ ഇതില്‍ പങ്കാളികളാണ്…!!! അഭിനന്ദനങ്ങള്‍ മകള്‍ വീണയ്ക്കും കേരളത്തിന്റെ ബഹുമാനപ്പെട്ട മുഖ്യമന്ത്രിയ്ക്കും.

Leave a Reply

Your email address will not be published. Required fields are marked *