ഡൽഹി : ഭാര്യയുടെ പെരുമാറ്റം ഇഷ്ടപ്പെടാത്തതിനെ തുടർന്ന് യുവതിയെ കൊലപ്പെടുത്തി മൃതദേഹം കാട്ടിൽ ഉപേക്ഷിച്ച ഭർത്താവ് അറസ്റ്റിൽ. തെക്കുപടിഞ്ഞാറൻ ഡൽഹിയിലെ ഫത്തേപൂർ ബേരി പ്രദേശത്താണ് ഞെട്ടിക്കുന്ന സംഭവം.
സ്വീറ്റി (31) എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. യുവതിയുടെ ഭർത്താവ് ധർമവീറും സുഹൃത്തുക്കളായ രണ്ട് പേരും ചേർന്നാണ് കൃത്യം നടത്തിയതെന്ന് പോലീസ് പറഞ്ഞു. കൊലപാതകം ഉൾപ്പെടെയുള്ള വിവിധ വകുപ്പുകളാണ് പ്രതികൾക്കെതിരെ ഫത്തേപൂർ ബെരി പൊലീസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.