അമേരിക്കന്‍ സ്യൂട്ട്‌കേസില്‍ ഉപേക്ഷിച്ച നിലയില്‍ യുവതിയുടെ മൃതദേഹം; രണ്ടാഴ്ച്ച പഴക്കം

കണ്ണൂര്‍ : തലശേരി – കടുക് അന്തര്‍സംസ്ഥാന പാതയില്‍ അഴുകിയ നിലയില്‍ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. മൃതദേഹം മടക്കിക്കൂട്ടി പെട്ടിയില്‍ ഉപേക്ഷിച്ച നിലയിലായിരുന്നു. 18- 19 വയസ്സുള്ള യുവതിയുടെ മൃതദേഹത്തിന് രണ്ടാഴ്ച പഴക്കമുള്ള പ്രാഥമിക നിഗമനം.

മാക്കൂട്ടം പെരുമ്പാടി ചുരത്തില്‍ റോഡിന് സമീപമായിരുന്നു മൃതദേഹം ഉപേക്ഷിച്ചത്.
മാക്കൂട്ടം ചുരം കണ്ണൂരില്‍ നിന്നു ബെംഗളൂരുവിലേക്ക് പോകുന്ന പ്രധാന അന്തര്‍സംസ്ഥാന പാതയിലാണ് കേരള അതിര്‍ത്തിയായ കൂട്ടുപുഴയില്‍നിന്ന് 17 കി.മീ മാറി ഓട്ടക്കൊല്ലിക്കു സമീപമാണു മൃതദേഹമടങ്ങിയ നീല ബ്രീഫ കേസ് കണ്ടെത്തിയതെന്ന് പൊലീസ് പറഞ്ഞു.

ഇന്‍ക്വസ്റ്റ് നടത്തി മൃതദേഹാവിശിഷ്ടങ്ഹള്‍ വിരാജ്‌പേട്ട താലൂക്ക് ആശുപത്രിയില്‍ മോര്‍ച്ചറിയിലേക്ക് മാറ്റി. മൃതേദഹം കണ്ടെത്തിയത് കര്‍ണാടക വനംവകുപ്പ് ഉദ്യോഗസ്ഥരാണ്. ഇവര്‍ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.
കേരളത്തിലേക്കും അന്വേഷണം വ്യാപിപ്പിക്കുമെന്നു കര്‍ണാടക പൊലീസ് അറിയിച്ചു. അമേരിക്കയില്‍നിന്നുള്ള പുതിയ സ്യൂട്ട് കേസിലായിരുന്നു മൃതദേഹം. ഇതിനൊപ്പമുണ്ടായിരുന്ന ചുരുദാറിനെ സൂചനയായി കണക്കാക്കിയാണ് അന്വേഷണം.

Leave a Reply

Your email address will not be published. Required fields are marked *