കൊച്ചി:നടിയെ ആക്രമിച്ച കേസില്‍ നടന് ദിലീപിന്റെ ജാമ്യം റദ്ദക്കാന്‍ വിചാരണകോടതിയെ സമീപിക്കാനൊരുങ്ങി ക്രൈംബ്രാഞ്ച്.ഇത് സംബന്ധിച്ച ഹര്‍ജി ഇന്നോ,നാളയോ കോടതിയില്‍ സമര്‍പ്പിക്കും.സംവിധായകന് ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലുമായി നടന്ന അന്വേഷണത്തില്‍ തെളിവ് നശിപ്പിച്ചെന്ന് കണ്ടെത്തിയെന്നാരോപിച്ചാണ് ക്രൈംബ്രാഞ്ച് കോടതിയെ സമീപിക്കുന്നത്.ദിലീപിന്റേതടക്കം മൊബൈല്‍ ഫോണുകള്‍ ഹൈക്കോടതി നിര്‍ദ്ദേശത്തെ തുടര്‍ന്ന് ഫോറന്‍സിക് പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നുഇതേതുടര്ന്ന് ലഭിച്ച തെളിവുകളും,ഫോറന്‍സിക് വിദഗ്ദന് സായി ശങ്കറില്‍ നിന്ന് ലഭിച്ച വിവരങ്ങളുടേയും,മൊഴിയുടേയും അടിസ്ഥാനത്തില്‍ കണ്ടെത്തിയ തെളിവുകളും ക്രൈംബ്രാഞ്ച് കോടതിയില്‍ സമര്‍പ്പിക്കും.
നേരത്തെ പീച്ചി പോലീസും,കാസര്‍ഗോഡ് ബേക്കല്‍ പോലീസും രജിസ്റ്റര്‍ ചെയ്ത കേസില്‍ സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചുഎന്നതിന് മതിയായ തെളിവുകള്‍ ഹാജരാക്കാന്‍ ക്രൈംബ്രാഞ്ചിന് കഴിയാത്ത സാഹചര്യത്തില്‍ ദിലീപിന്റെ ജാമ്യം റദ്ദ് ചെയ്യാനുള്ള ക്രൈംബ്രാഞ്ച് നീക്കം പാളിയിരുന്നു.എന്നാല്‍ ഇക്കുറി വ്യാപകമായ തെളിവുകളോടെയാണ് ക്രൈംബ്രാഞ്ച് വിചാരണകോടതിയെ സമീപിക്കുന്നതെന്നാണ് ലഭിക്കുന്ന സൂചന