ഏക സിവില്‍ കോഡ് നടപ്പാക്കരുത്: നാളെ നിയമസഭയില്‍ മുഖ്യമന്ത്രി പ്രമേയം അവതരിപ്പിക്കും

തിരുവനന്തപുരം: ഏക സിവില്‍ കോഡ് വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നാളെ നിയമസഭയില്‍ നാളെ പ്രമേയം അവതരിപ്പിക്കും. ചട്ടം 118 പ്രകാരമാണ് പ്രമേയം അവതരിപ്പിക്കുക. ഏക സിവില്‍ കോഡ് നടപ്പാക്കരുതെന്ന് പ്രമേയത്തില്‍ ആവശ്യപ്പെടും.

സഭ ഐകകണ്‌ഠേന പ്രമേയം പാസാക്കുമെന്നാണ് കരുതുന്നത്. വിഷയത്തില്‍ സിപിഎമ്മും കോണ്‍ഗ്രസും മുസ്ലിം ലീഗും സിപിഐയും അടക്കമുള്ള കക്ഷികളെല്ലാം നേരത്തെ തന്നെ എതിര്‍ത്തിരുന്നു. സംസ്ഥാനത്തെമ്ബാടും പ്രതിഷേധ പരിപാടികളും നടത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് കേന്ദ്രസര്‍ക്കാരിനെ നിലപാട് അറിയിക്കുന്നതിനായി നിയമസഭയില്‍ പ്രമേയം അതരിപ്പിക്കാന്‍ പോകുന്നത്.

Leave a Reply

Your email address will not be published. Required fields are marked *