തിരുവനന്തപുരം: നടന് ജഗദീഷിന്റെ ഭാര്യയും തിരുവനന്തപുരം മെഡിക്കല്‍ കോളജ് ഫോറന്‍സിക് വിഭാഗം മേധാവിയുമായിരുന്ന ഡോ. രമ. (61) അന്തരിച്ചു. സംസ്കാരം ഇന്ന് വൈകിട്ട് നാലിന് തൈക്കാട് ശാന്തികവാടത്തില്‍. സിസ്റ്റര്‍ അഭയ കേസിലെ വാദിഭാഗം സാക്ഷിയായിരുന്നു രമ. രോഗാവസ്ഥയെത്തുടര്‍ന്ന് കിടപ്പിലായതിനാല്‍ വിചാരണ സമയത്തു വീട്ടിലെത്തിയാണ് മജിസ്ട്രേറ്റ് ഇവരുടെ സാക്ഷി മൊഴി എടുത്തത്.