ന്യൂഡല്‍ഹി: ഡല്‍ഹി എയിംസില്‍ തീപിടിത്തം. അത്യാഹിത വിഭാഗത്തിന് സമീപമുളള എന്‍ഡോസ്‌കോപ്പി മുറിക്കാണ് തീ പിടിച്ചത്. അഗ്‌നിശമന സേനയുടെ എട്ട് യൂണിറ്റുകള്‍ സ്ഥലത്തെത്തിയാണ് തീ അണച്ചത്. കെട്ടിടത്തിന്റെ രണ്ടാം നിലയിലാണ് എന്‍ഡോസ്‌കോപ്പി റൂം.അപകടത്തെ തുടര്‍ന്ന് രോഗികളെ മറ്റ് വാര്‍ഡുകളിലേക്ക് മാറ്റി. ആളപായമില്ലെന്നാണ് വിവരം.
അഗ്‌നിശമന സേന എത്തിയതിന് ശേഷം ജീവനക്കാരെയും രോഗികളെയൃം സുരക്ഷിതമായി പുറത്തെത്തിക്കുകയായിരുന്നു. തീ നിയന്ത്രണവിധേയമാണെന്നും സ്ഥിതിഗതികള്‍ വിലയിരുത്താന്‍ എയിംസ് ഡയറക്ടര്‍ സ്ഥലത്തെത്തിയിട്ടുണ്ടെന്നും ആശുപത്രി അധികൃതര്‍ പറഞ്ഞു. അടിയന്തര പരിശോധനക്ക് എത്തുന്ന രോഗികളോട് സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് പോകാന്‍ ഡല്‍ഹി എയിംസ് അധികൃതര്‍ ആവശ്യപ്പെട്ടു.