വീണ്ടും ‘പറക്കല്‍’ വിവാദം; മുഖ്യമന്ത്രിയുടെ യാത്രയ്ക്കും പൊലീസിനുമായി ഹെലികോപ്റ്റര്‍ വാടകയ്ക്കെടുക്കാനുള്ള തീരുമാനവുമായി സര്‍ക്കാര്‍, വിമര്‍ശിച്ച്‌ പ്രതിപക്ഷം

തിരുവനന്തപുരം: കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടെ മുഖ്യമന്ത്രിയുടെ യാത്രയ്ക്കും പൊലീസിനുമായി ഹെലികോപ്റ്റര്‍ വാടകയ്ക്കെടുക്കാനുള്ള തീരുമാനവുമായി സര്‍ക്കാര്‍. ടെണ്ടര്‍ ലഭിച്ച ചിപ്സണ്‍ ഏവിയേഷനുമായുള്ള തര്‍ക്കം തീര്‍ന്നതിനാല്‍, അടുത്തയാഴ്ച അന്തിമ കരാര്‍ ഒപ്പുവയ്ക്കും. മാസം 20 മണിക്കൂര്‍ പറക്കാന്‍ 80 ലക്ഷം രൂപയാണ് വാടക. മൂന്നു വര്‍ഷത്തേക്കാണ് കരാര്‍. ഇത് ധൂര്‍ത്താണെന്ന് പ്രതിപക്ഷ നേതാവ് വിമ‍ര്‍ശിച്ചു. ഒന്നാം പിണറായി സര്‍ക്കാര്‍ പവൻഹാൻസ് കമ്പനിയില്‍ 22 കോടിക്ക് ഹെലികോപ്റ്റര്‍ വാടക്കെടുത്തിരുന്നു.

എന്നാല്‍ സംസ്ഥാനത്തിന് ഒരു ഉപയോഗവും ഉണ്ടായിരുന്നില്ല. മുഖ്യമന്ത്രിക്ക് യാത്ര ചെയ്യാനും പോലീസിന്റെ ആവശ്യങ്ങള്‍ക്കുമായി വീണ്ടും ഹെലികോപ്റ്റര്‍ വാടക്കെടുക്കുന്നതിരെ കടുത്ത വിമ‍ര്‍ശനങ്ങള്‍ ഉയര്‍ന്നുവെങ്കിലും കഴിഞ്ഞ മാര്‍ച്ച്‌ രണ്ടിന് ചിപ്സണ്‍ ഏവിയേഷനുമായി പുതിയ കരാറുണ്ടാക്കാൻ മന്ത്രിസഭ തീരുമാനിച്ചു.മാസം 20 മണിക്കൂര്‍ പറക്കാന്‍ സര്‍ക്കാര്‍ നല്‍കേണ്ട തുക 80 ലക്ഷം രൂപ . പിന്നീട് പറക്കുന്ന ഓരോ മണിക്കൂറിനും അധികമായി നല്‍കേണ്ട തുക തൊണ്ണൂറായിരം രൂപ . ശമ്പളവും പെന്‍ഷനും ഓണക്കിറ്റ് പോലും പണമില്ലാതെ കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോഴാണ് മുഖ്യമന്ത്രിക്കായി ഹെലികോപ്ടര്‍ വാടകക്കെടുക്കാനുള്ള തീരുമാനവുമായി സര്‍ക്കാര്‍ മുന്നോട്ട് പോകുന്നത്.

മന്ത്രിസഭ തീരുമാനം വന്നുവെങ്കിലും നിയമക്കുരുകള്‍ നിരവധിയായിരുന്നു. ടെണ്ടര്‍ കാലാവധി കാലാവധി കഴിഞ്ഞ് മാസങ്ങള്‍ക്കു ശേഷമാണ് മന്ത്രിസഭ അനുമതി നല്‍കിയത്. കൊവിഡ് പ്രതിസന്ധിക്കിടെ 2020 ലാണ് സംസ്ഥാനം ആദ്യമായി ഹെലികോപ്ടര്‍ വാടകക്കെടുത്തത് . വന്‍ ധൂര്‍ത്തെന്ന് ആക്ഷേപം സംസ്ഥാനമാകം ഉയര്‍ന്നതോടെ ഒരു വര്‍ഷത്തിന് ശേഷം അതിന്റെ കരാര്‍ കഴിഞ്ഞപ്പോള്‍ പിന്നീട് പുതുക്കിയില്ല . പക്ഷേ രണ്ടര വര്‍ഷത്തിന് ശേഷം വീണ്ടും ഹെലികോപ്ടര്‍ തിരിച്ചെത്തുകയാണ് .

Leave a Reply

Your email address will not be published. Required fields are marked *