വിമാനത്താവളത്തിൽ സ്വർണ്ണവേട്ട: മലപ്പുറം സ്വദേശി പിടിയിൽ

നെടുമ്പാശ്ശേരി: വിമാനത്താവളത്തിൽ സ്വർണ്ണവേട്ട സംഭവവുമായി ബന്ധപ്പെട്ട് മലപ്പുറം സ്വദേശി പിടിയിലായി. 666 ഗ്രാം സ്വർണ്ണമാണ് പിടിച്ചെടുത്തത്. അബുദാബിയിൽ നിന്നും വന്ന മലപ്പുറം സ്വദേശി ജാഫർമോനാണ് പിടിയിലായത്. ഇയാൾ അടിവസ്ത്രത്തിനുള്ളിലെ പ്രത്യേക അറയിലായിരുന്നു സ്വർണ്ണമൊളിപ്പിച്ചത്.

പേസ്റ്റ് രൂപത്തിലാക്കിയ സ്വർണ്ണത്തിന് പുറമേ സോക്‌സിൽ നിന്ന് സ്വർണ്ണചെയിനുകളും പരിശോധനയിൽ കണ്ടെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *