കൊച്ചി : സംസ്ഥാനത്ത് ഇന്നും സ്വർണവിലയിൽ വർദ്ധനവ്. ഒരു പവൻ സ്വർണത്തിന് ഇന്ന് 120 രൂപയാണ് വർദ്ധിച്ചത്. ഇതോടെ, ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 44,120 രൂപയായി. ഒരു ഗ്രാം സ്വർണത്തിന് 15 രൂപ ഉയർന്ന് 5,515 രൂപ നിലവാരത്തിലാണ് വ്യാപാരം പുരോഗമിക്കുന്നത്. തുടർച്ചയായ മൂന്നാം ദിനമാണ് സ്വർണവിലയിൽ വർദ്ധനവ് രേഖപ്പെടുത്തുന്നത്. കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ ഒരു പവൻ സ്വർണത്തിന് 520 രൂപയാണ് വർദ്ധിച്ചത്.
ഇന്നലെ ഒരു പവൻ സ്വർണത്തിന് 240 രൂപ ഒറ്റയടിക്ക് ഉയർന്നിരുന്നു. ഓഗസ്റ്റ് മാസത്തിന്റെ ആദ്യവാരം സ്വർണവില താരതമ്യേന കുറവായിരുന്നെങ്കിലും, അവസാന വാരത്തോടെ വില കുതിച്ചുയരുകയായിരുന്നു. ആഗോള തലത്തിൽ സ്വർണവില ഉയർച്ചയിലാണ്. ട്രോയ് ഔൺസിന് 3.40 ഡോളർ ഉയർന്ന് 1,945.40 ഡോളർ നിലവാരത്തിലാണ് വ്യാപാരം പുരോഗമിക്കുന്നത്. അതേസമയം, സംസ്ഥാനത്ത് ഇന്ന് വെള്ളി വിലയിൽ മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 81 രൂപയാണ്. 103 രൂപയാണ് ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയുടെ വില.