കൊച്ചി : സംസ്ഥാന സര്‍ക്കാരിന്റെ ഓണാഘോഷ പരിപാടിക്ക് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ ക്ഷണിച്ചു. മന്ത്രിമാരായ വി ശിവന്‍കുട്ടിയും മുഹമ്മദ് റിയാസും രാജ്ഭവനില്‍ നേരിട്ടെത്തിയാണ് ക്ഷണിച്ചത്. ഗവര്‍ണര്‍ക്ക് മന്ത്രിമാര്‍ ഓണക്കോടിയും സമ്മാനിച്ചു. ഈ മാസം 27 മുതല്‍ സെപ്തംബര്‍ രണ്ട് വരെയാണ് സര്‍ക്കാരിന്റെ ഓണാഘോഷം നടക്കുന്നത്.
കസവുമുണ്ടും ഷര്‍ട്ടും അടങ്ങുന്നതാണ് മന്ത്രിമാര്‍ ഗവര്‍ണര്‍ക്ക് സമ്മാനിച്ച ഓണക്കോടി. സന്ദര്‍ശനത്തിന്റെ ചിത്രങ്ങള്‍ മന്ത്രി വി ശിവന്‍കുട്ടി ഫേസ്ബുക്കില്‍ പങ്കുവച്ചിട്ടുണ്ട്. കഴിഞ്ഞതവണ ഗവര്‍ണറെ സര്‍ക്കാരിന്റെ ഓണാഘോഷ പരിപാടിക്ക് ക്ഷണിക്കാഞ്ഞത് വലിയ വിവാദമായിരുന്നു. അട്ടപ്പാടിയിലെ ആദിവാസി കോളനിയിലായിരുന്നു കഴിഞ്ഞ തവണ ഗവര്‍ണര്‍ ഓണം ആഘോഷിച്ചത്.