ഒമാൻ : ടെലികോം രംഗത്ത് പുതിയ പരീക്ഷണവുമായി ഒമാൻ. രാജ്യത്ത് 3ജി സേവനങ്ങൾ അവസാനിപ്പിക്കാനാണ് നീക്കം. ആദ്യ ഘട്ടത്തിൽ ജനസാന്ദ്രത കുറഞ്ഞ മേഖലകളിലെ 3ജി സേവനമാണ് അവസാനിപ്പിക്കുക. 3ജി സേവനങ്ങൾ നിർത്തലാക്കുമ്പോൾ ഉള്ള വെല്ലുവിളികൾ തിരിച്ചറിയുന്നതിന്റെ ഭാഗമായാണ് ടെലികമ്മ്യൂണിക്കേഷൻസ് റെഗുലേഷൻ അതോറിറ്റി പരിമിതമായ സ്ഥലങ്ങളിൽ 3ജി നിർത്തലാക്കുന്ന പരീക്ഷണങ്ങൾ ആരംഭിക്കുന്നത്. വെല്ലുവിളികൾ അതിജീവിച്ചാൽ 2024-ന്റെ മൂന്നാം പകുതിയോടെ രാജ്യത്തെ എല്ലാ 3ജി സേവനങ്ങളും നിർത്തലാക്കുന്നതാണ്.