കോതമംഗലം:നിയമാനുസൃത പാസിന്റെ മറവില്‍ വാരപ്പെട്ടി പഞ്ചായത്തില്‍ അനധികൃത ഖനനം തകൃതി.40 സെന്റ് സ്ഥലത്തിന് അനുമതി വാങ്ങി ഒന്നര ഏക്കര്‍ സ്ഥലം അനധികൃത ഖനനം നടത്തി വില്‍പന തകൃതിയായി പുരോഗമിച്ചിട്ടും അധികൃതര്‍ അറിഞ്ഞ മട്ടില്ല.വാരപ്പെട്ടി പഞ്ചായത്ത് അധികൃതര്‍ നല്‍കിയ അനുമതി ഉപയോഗിച്ച് ജിയോളജി വകുപ്പില്‍ നിന്ന് നേടിയെടുത്ത പാസിന്റെ മറവിലാണ് ഇവിടെ അനധിക്കൃതഖനനം. ഇക്കാര്യം അധികൃതര്‍ അറിഞ്ഞമട്ടില്ല.അഥവ അറിഞ്ഞിട്ടും കണ്ണടക്കുകയായിരുന്നു.വാരപ്പെട്ടി പഞ്ചായത്തില്‍ ഷാജു എന്നയാളുടെ പേരില്‍ ലഭിച്ച 248/21-22 നംബര്‍ പെര്‍മിറ്റിന്റെ മറവിലായിരുന്നത്രേ ഇത്.ഇതിന് കോതമംഗലത്ത് അറിയപ്പെടുന്ന ഒരു മണ്ണ് മാഫിയയുടെ പിന്‍ബലമുണ്ടായിരുന്നതായി പറയപ്പെടുന്നു.കോതമംഗലം പോലീസിലും,മൂവാറ്റുപുഴ ആര്‍.ഡി.ഒ ഓഫീസിലും,മറ്റ് ഉന്നത അധികാര സ്ഥാനങ്ങളിലും പിടിപാടുള്ളയാളാണ് ഈ അനധികൃത ഖനനത്തിന് പിന്നില്‍.അനുമതി ലഭിച്ച ഭാഗത്തെ മണ്ണുപോലും അനുമതി ലഭിക്കുമ്പോള്‍ പറയുന്ന സ്ഥലത്തല്ല നിക്ഷേപിച്ചതെന്നാണ് നാട്ടുകാരില്‍ ചിലര്‍ നല്‍കുന്ന സൂചന.ഇതിനിടെ അനുമതിയോടുകൂടിയതും,അനധികൃതമായുംഖനനം ചെയ്ത മണ്ണ് മറ്റോരിടത്ത് കൂട്ടിയിട്ട് രാത്രികാലങ്ങളില്‍ കയറ്റി വിടുന്നതാണ് മണ്ണ് മാഫിയയുടെ രീതി.വഴിയില്‍ പ്രശ്‌നം ഇല്ലാതിരിക്കാന്‍കോതമംഗലം പോലീസിന്റെ സഹായം ഇക്കൂട്ടര്‍ക്ക് ലഭിക്കുന്നതായാണ് വിശ്വസിക്കാവുന്ന കേന്ദ്രങ്ങളില്‍ ലഭിക്കുന്ന വിവരം.തദ്ദേശ സ്ഥാപനത്തിലെ എഞ്ചിനീയര്‍മാര്‍വരെ അനധികൃത മണ്ണ് ഖനനത്തിന് ഒത്താശ ചെയ്യുന്നയ്യുന്നതായാണ് വിവരം്.വീട് വെയ്ക്കാനെന്നപേരില്‍ സംഘടിപ്പിച്ച പാസുകളുടെ മറവിവില്‍ തുടങ്ങുന്ന ഖനനം പിന്നീട് ഡവലപ്‌മെന്റ് പാസിലേക്ക് വഴിമാറുന്ന കാഴ്ചയും കോതമംഗലം താലൂക്കില്‍ തകൃതിയായി നടക്കുന്ന സാഹചര്യമാണുള്ളത്.ഇത്തരക്കാരെ കണ്ടെത്താനും,വാഹനം ഉള്‍പ്പെടെ പിടിച്ചെടുക്കാനും ആലുവ എസ്.പി. ഓഫീസില്‍ നിന്ന് റൂറല്‍ ജില്ലയിലെ എല്ലാ പോലീസ് സ്റ്റേഷനിലേക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെങ്കിലും,ലോക്കല്‍ പോലീസ് ഇതൊന്നും കണ്ടതായിപോലും ഭാവിക്കുന്നില്ല എന്നതാണ് യാഥാര്‍ഥ്യം.പോലീസിന്റെ സ്‌പൈഡര്‍ വാഹനം എത്തുന്ന വിവരം പോലും ചോരുന്നതായാണ് സമീപകാല സംഭവങ്ങള്‍ വിരല്‍ ചൂണ്ടുന്നത്.
തുടരും....