സ്വന്തം ലേഖകന്‍
കൊച്ചി: കോതമംഗലം,കുന്നത്തുനാട് താലൂക്കുകളില്‍ പാസിന്റെ മറവില്‍ അനധികൃത മണ്ണ് ഖനനം വ്യാപകമാകുബോള് അധികൃതര്‍ മൗനത്തിലാണ്.തദ്ദേശ സ്ഥാപനങ്ങളിലെ ഉദ്ദ്യോഗസ്ഥരും,പോലീസും,റവന്യൂ അധികാരികളുമാണ് മൗനത്തില്‍.കോതമംഗലം താലൂക്കില്‍ കോതമംഗലം മുനിസിപ്പല്‍ പ്രദേശത്താണ് പാസിന്റെ മറവില്‍ മണ്ണ് ഖനനം ഏറെയും.സമീപ പഞ്ചായത്തുകളിലേയും സ്ഥിതി വ്യത്യസ്തമല്ല.വീട് വെയ്ക്കാനെന്ന ആവശ്യവുമായി ഖനനത്തിന് അനുമതിയും,പാസും നേടിയതിന് ശേഷം വ്യാപകമായി ഖനനം നടത്തുകയാണ്.ഇതിനായി അറിയപ്പെടുന്ന മണ്ണ് മാഫിയകള്‍ എല്ലാ ഒത്താശയുമായി സ്ഥലമുടമയെ സമീപിക്കുകയാണ് ആദ്യപടി.തുടര്‍ന്ന് തദ്ദേശ സ്ഥാപനങ്ങളെ സമീപിച്ച് അനുമതി നേടുന്നു.ഈ അനുമതിയുടെ പിന്‍ബലത്തില്‍ മൈനിംഗ് ആന്റ് ജിയോളജി വകുപ്പില്‍ നിന്നും പാസ് നേടിയെടുക്കുന്നു. തുടര്‍ന്ന് ഖനനം ആരംഭിക്കുകയായി.നേടിയെടുത്ത അനുമതിയില്‍ കൂടുതല്‍ സ്ഥലം മണ്ണ് മാഫിയ പോലീസിന്റേയും,റവന്യു അധികാരികളുടേയും മൗനാനുവാദത്തില്‍ ഖനനം ചെയ്ത് രാത്രികാലങ്ങളില്‍ വില്പന നടത്തുന്നതാണ് രീതി.ഖനനം ചെയ്ത മണ്ണ് എവിടെ നിക്ഷേപിക്കുന്നു എന്ന് വ്യക്തമാക്കുകയും,സത്യവാങ്മൂലം സമര്‍പ്പിക്കുകയും ചെയ്താല്‍ മാത്രമെ അനുമതി ലഭിക്കുകയുള്ളൂ എന്നിരിക്കെ ഇതെല്ലാം കാറ്റില്‍ പറത്തിയാണ് മണ്ണ് മഫിയയുടെ പ്രവര്‍ത്തനം.
കുന്നത്തുനാട് താലൂക്കില്‍ അശമന്നൂര്‍ പഞ്ചായത്ത് പരിധിയിലാണ് അനധികൃത മണ്ണ് ഖനനം ഏറെയും നടക്കുന്നത്.ഓടയ്ക്കാലി ഭാഗത്താണ് ഇത് ഏറെയും.ആലുവ-മൂന്നാര്‍ റോഡരികില്‍ പോലും പാറയും മണ്ണും ഖനനം നടന്നിട്ടുപോലും അധികൃതര്‍ തിരിഞ്ഞ് നോക്കുന്നില്ലെന്ന് ഇതിനകം വ്യാപകമായ ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.അശമന്നൂര്‍ പഞ്ചായത്ത് ആഫീസിനും,വില്ലേജ് ആഫീസിനും ഏറെ അകലത്തിലല്ല ഈ ഖനനം നടക്കുന്നത് എന്നതാണ് ആക്ഷേപത്തിന് കാരണം. ഇവിടെയും കോതമംഗലം താലൂക്ക് പരിധിയിലുള്ളപോലെയാണ് കാര്യങ്ങള്‍.കോതമംഗലം,കുറുപ്പംപടി പോലീസിന്റേയും അധികാര പരിധികളില്‍ വരുന്നതാണ് ഈ പ്രദേശങ്ങള്‍.പോലീസ്,തദ്ദേശ സ്ഥാപനങ്ങള്‍,റവന്യുഅധികാരികള്‍ എന്നിവര്‍ക്കെല്ലാം ഇക്കാര്യം അറിയാമെങ്കിലും കിംബളത്തിന്റേ വലിപ്പത്തില്‍ കണ്ണടക്കുന്നതായാണ് ലഭിക്കുന്ന സൂചനകള്‍ വ്യക്തമാക്കുന്നത്.ഇതിനിടെ അനുമതിയുംപാസുംനല്കി കഴിഞ്ഞാല്‍ പിന്നീടുള്ള പരിശോധന ആര് നടത്തണം എന്ന കാര്യം ഇപ്പോഴും തര്‍ക്കത്തിലാണ്.കഴിഞ്ഞ ഡി.ഡി.സി. മീറ്റിംഗില്‍ ഇക്കാര്യം ചര്‍ച്ച ചെയ്തതായാണ് അറിവ്.വിശദമായ റിപ്പോര്‍ട്ട് മൈനിംഗ് ആന്റ് ജിയോളജി വകുപ്പ് കളക്ടര്‍ക്ക് നല്‍കിയതായാണ് വിവരം.ഇതേതുടര്‍ന്ന് സ്ഥലപരിശോധന നടത്തി റിപ്പോര്‍ട്ട് നല്കാന്തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായും സൂചനയുണ്ട്.