പെരുമ്പാവൂരില്‍ പെണ്‍കുട്ടിയെ വീട്ടില്‍ കയറി വെട്ടിപ്പരിക്കേല്‍പ്പിച്ച പ്രതി ജീവനൊടുക്കി

കൊച്ചി: പെരുമ്പാവൂരില്‍ പെണ്‍കുട്ടിയെയും മുത്തച്ഛനെയും മുത്തശ്ശിയെയും വീട്ടില്‍ കയറി വെട്ടിപ്പരിക്കേല്‍പ്പിച്ച പ്രതി ജീവനൊടുക്കി. ഇരിങ്ങോൽ മുക്കളംഞ്ചേരി വീട്ടില്‍ എല്‍ദോസ് എന്ന്‌ വിളിക്കുന്ന ബേസില്‍ വര്‍ഗീസ്‌ (21) ആണ് വീട്ടിലെത്തി തൂങ്ങിമരിച്ചത്. പ്രതി ഏറെക്കാലമായി പെണ്‍കുട്ടിയെ ശല്യം ചെയ്തിരുന്നു. രായമംഗലം മുരിങ്ങാമ്പിള്ളിയിൽ പാണിയാടൻ ബിനു ജേക്കബിന്റെയും മഞ്ചുവിന്റെയും മകൾ അൽക്ക അന്ന ബിനു(19)വിനാണ് മാരകമായി വെട്ടേറ്റത്. ആയുധവുമായി അൽക്കയുടെ വീട്ടിലെത്തിയെ പ്രതി പെൺകുട്ടിയെ അതിക്രൂരമായി വെട്ടിപരിക്കേൽപ്പിക്കുകയായിരുന്നു. പെൺകുട്ടിയുടെ തലയ്ക്കും കഴുത്തിനും ആഴത്തിൽ വെട്ടേറ്റിട്ടുണ്ട്. ആക്രമണം തടയാനുള്ള ശ്രമത്തിനിടെയാണ് അൽക്കയുടെ മുത്തച്ഛൻ കാണിയാട്ട്ഔ​സേ​പ്പ്, ഭാ​ര്യ ചി​ന്ന​മ്മ (മുത്തശ്ശി) വെട്ടേറ്റ​ത്. പ​രി​ക്കേ​റ്റ മൂ​ന്ന് പേ​രെ​യും ആ​ശു​പ​ത്രി​യി​ൽ പ്രവേശിപ്പിച്ചു. നിലവിൽ ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള പെൺകുട്ടിയുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്. പരിക്കേറ്റ ബന്ധുക്കളും ചികിത്സയിലാണ്

അല്‍ക്ക നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയാണ്. ഇന്ന്‌ ഉച്ചക്കു 12 മണിയോടെയാണ് വീട് കയറിയുള്ള ആക്രമണം. കഴുത്തിലും മറ്റും ഗുരുതര പരിക്കുണ്ട്. കളമശേരി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ച കുട്ടിയെ പിന്നീട് രാജഗിരി ആശുപത്രിയിലേക്ക് മാറ്റി.

വീ​ട്ടി​ലേ​ക്ക് അ​തി​ക്ര​മി​ച്ച് ക​യ​റി​യ പ്രതി പെ​ണ്‍​കു​ട്ടി​യെ ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. ഇ​ത് ത​ട​യാ​ന്‍ ശ്ര​മി​ക്കു​ന്ന​തി​നി​ടെ​യാ​ണ് മാ​താ​പി​താ​ക്ക​ള്‍​ക്ക് വെ​ട്ടേ​റ്റ​ത്. ഇ​വി​ടെ​ നി​ന്ന് ര​ക്ഷ​പെ​ട്ട പ്ര​തി​യെ തേ​ടി പൊ​ലീ​സ് ഇ​യാ​ളു​ടെ വീ​ട്ടി​ലെ​ത്തി​യ​പ്പോ​ഴാ​ണ് മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. പ്രതി എൽദോസും നഴ്സിങ് വിദ്യാർത്ഥിനിയായ അൽക്കയും തമ്മിൽ നേരത്തെ പരിചയമുണ്ടായിരുന്നതായാണ് വിവരം. അൽക്കയെ ലക്ഷ്യമിട്ടായിരുന്നു എൽദോസെത്തിയതെന്നും പ്രണയ നൈരാശ്യമാണ് മരണത്തിന്‌ കാരണമെന്നും പൊലീസ് അറിയിച്ചു.അടുത്തിടെ ഇവർ തമ്മിൽ അകൽച്ചയിലായെന്നും ഇതാണ് ആക്രമണത്തിന് കാരണമായതെന്നുമാണ് സൂചന.പെ​ണ്‍​കു​ട്ടി​യെ ഇ​യാ​ള്‍ നി​ര​ന്ത​ര​മാ​യി പി​ന്തു​ട​ര്‍​ന്ന് ശ​ല്യം ചെ​യ്തി​രുന്നെന്ന് പൊലീസ് അറിയിച്ചു. ഇ​ത് മൂ​ലം, അടുത്തയിടെ മൊ​ബൈ​ല്‍ ഫോ​ണി​ന്‍റെ സിം ​കാ​ര്‍​ഡ് പെ​ണ്‍​കു​ട്ടി​ക്ക് മാ​റ്റേ​ണ്ടി​വ​ന്നി​രു​ന്നു.

(ഓർക്കുക ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്പ് ലൈൻ നമ്പർ 1056)

Leave a Reply

Your email address will not be published. Required fields are marked *