അ​മ്മ​യ്ക്കൊ​​പ്പം ഉ​റ​ങ്ങി​യ പി​ഞ്ചു​കു​ഞ്ഞ് മ​രി​ച്ച നി​ല​യി​ൽ

ആ​ല​പ്പു​ഴ: മു​ല​പ്പാ​ൽ കു​ടി​ച്ച് അ​മ്മ​യ്ക്കൊ​​പ്പം ഉ​റ​ങ്ങി​യ പി​ഞ്ചു​കു​ഞ്ഞി​നെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. ആ​ല​പ്പു​ഴ ന​ഗ​ര​സ​ഭ സ്റ്റേ​ഡി​യം വാ​ർ​ഡ് ഭ​ട്ട​തി​രി​പ്പ​റ​മ്പി​ൽ ഷ​മീ​ർ-​ഷാ​ഹി​ത ദ​മ്പ​തി​ക​ളു​ടെ 50 ദി​വ​സം പ്രാ​യ​മാ​യ കു​ട്ടി​യാ​ണ് മ​രി​ച്ച​ത്.

ബു​ധ​നാ​ഴ്ച്ച രാ​ത്രി 11.30-ന് ​കു​ഞ്ഞി​ന് ഷാ​ഹി​ത മു​ല​പ്പാ​ൽ ന​ൽ​കി ഉ​റ​ക്കി​യ​താ​ണ്. പു​ല​ർ​ച്ചെ നാ​ലോ​ടെയാണ് കു​ഞ്ഞി​ന്‍റെ ശ​രീ​ര​ത്തി​ൽ ത​ണു​പ്പ​നു​ഭ​വ​പ്പെ​ടു​ന്ന​താ​യി ശ്ര​ദ്ധ​യി​ൽ​പെ​ട്ട​ത്. ഉ​ട​ൻ തന്നെ ആ​ല​പ്പു​ഴ വ​നി​താ-​ശി​ശു ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും മ​ര​ണം സംഭവിച്ചിരുന്നു. മു​ല​പ്പാ​ൽ ശ്വാ​സ​നാ​ള​ത്തി​ൽ കു​ടു​ങ്ങി​യ​താ​കാം മ​ര​ണ​കാ​ര​ണ​മെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നു​ശേ​ഷം ഖ​ബ​റ​ട​ക്കി.

Leave a Reply

Your email address will not be published. Required fields are marked *