പെരുമ്പാവൂര്‍:ടാങ്കര്‍ ലോറിയില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച 300 കിലോ കഞ്ചാവ് പോലീസ് പിടികൂടി.കുറുപ്പംപടി പോലീസാണ് പിടികൂടിയത്.കുറുപ്പംപടിക്കും പെരുമ്പാവൂരിനുമിടയില്‍ വട്ടോളിപ്പടിക്ക് സമീപം എ.എം റോഡില്‍ ഇന്ന് ഉച്ചക്ക് മൂന്ന് മണിയോടെയാണ് സംഭവം.ടാങ്കര്‍ ലോറിയുടെ ഡ്രൈവര്‍ മഥുര സ്വദേശി സെല്‍വനെ പോലീസ് കസ്റ്റഡിയിലെടുത്തു.ചെറിയ പൊതികളിലാക്കി ടാങ്കറിന്റെ അറയില്‍ ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ്സൂക്ഷിച്ചിരുന്നത്.ആലുവ റൂറല്‍ എസ്.പി.ക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്.പെരുമ്പാവൂര്‍ ഡി.വൈ.എസ്.പി.യുടെ നേതൃത്വത്തില്‍ വന്‍ പോലീസ് സംഘംസ്ഥലത്തെത്തി കണ്ടെടുത്ത കഞ്ചാവ് അളന്ന് തിട്ടപ്പെടുത്തല്‍ നടത്തുന്നത് തുടരുകയാണ്.തമിഴ്‌നാട് രജിസ്‌ട്രേഷനിലുള്ളതാണ് പിടികൂടിയ ടാങ്കര്‍ വാഹനം.കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല