കൊച്ചി: കെ എസ് ഇ ബി ഓഫീസര്‍മാര്‍ നടത്തുന്ന സമരം നിയമവിരുദ്ധമായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് വയനാട് വൈത്തിരി സ്വദേശി അരുണ്‍ ജോസ് ന ല്കിയ ഹര്‍ജി ഹൈക്കോടതി പരിഗണിക്കാനായി 19 ലേക്ക് മാറ്റി. ചൊവ്വാഴ്ച ജസ്റ്റീസ് സതീഷ് നൈനാന്, ജസ്റ്റീസ് സി.എസ്. സുധ എന്നിവരുള്‍പ്പെട്ട ഡിവിഷന് ബെഞ്ചാണു ഹര്‍ജി പരിഗണിച്ചത്. സമരത്തെത്തുടര്‍ന്ന് വൈദ്യുതി വിതരണം തടസപ്പെടാനിടയുണ്ടെന്നും പൊതുജനങ്ങളെ ഇതു ബുദ്ധിമുട്ടിലാക്കുമെന്നും ഹര്‍ജിയില്‍ പറയുന്നു. കോവിഡ് പ്രതിസന്ധിയില്‍നിന്നു ജനങ്ങള്‍ കരകയറാന്‍ പാടുപെടുന്നതിനിടെ നടക്കുന്ന സമരം തിരിച്ചടിയാകുമെന്നും ഹര്ജിക്കാരന് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി.